ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ യുവതി ഇന്ത്യയിലെത്തി; യുവതിക്കൊപ്പം അതിര്‍ത്തി കടന്ന യുവാവ് അപകടത്തില്‍

Must Read

ലഖ്നൗ: പബ്ജി വഴി പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനെ കാണാനായി പാകിസ്ഥാനില്‍ നിന്നും യുവതി എത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലദേശ് സ്വദേശിനിയെ വിവാഹം കഴിച്ച് ബംഗ്ലാദേശിലേക്ക് പോയ മകന്‍ അപകടത്തില്‍പ്പെട്ടെന്നും തിരികെ എത്തിക്കണമെന്നുമാവശ്യപ്പെട്ട് അമ്മയുടെ പരാതി. ഉത്തര്‍ പ്രദേശ് മൊറാദാബാദ് സ്വദേശിയായ അജയ് സിങ്ങിനെ കാണാനില്ലെന്നും ബംഗ്ലാദേശ് സ്വദേശിനിക്കൊപ്പം പോയ മകന്‍ അപകടത്തിലാണെന്നും ആരോപിച്ച് അമ്മ സുനിത പൊലീസില്‍ പരാതി നല്‍കി. വിസ പുതുക്കാനായി പോയ ഭാര്യ ജൂലി ബീഗത്തിനൊപ്പം അജയ് സിങ് രണ്ട് മാസം മുമ്പാണ് ബംഗ്ലദേശിലേക്ക് കടന്നത്. രേഖകളില്ലാതെയാണ് മകന്‍ അതിര്‍ത്തി കടന്നതെന്നും ഭാര്യയ്‌ക്കൊപ്പം ബെംഗ്ലാദേശിലെത്തിയതായി തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായും അമ്മ പരാതിയില്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രക്തത്തില്‍ കുളിച്ച നിലയിലുള്ള അജയുടെ ഫോട്ടോ ഒരു ഫോണില്‍ നിന്നും അമ്മ സുനിതയുടെ ഫോണിലേക്കെത്തി. ഇതോടെയാണ് മകന്‍ അപകടത്തിലാണെന്നും ബംഗ്ലദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് സുനിത പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് അജയ് സിങ്ങും ബംഗ്ലദേശ് സ്വദേശിനിയായ ജൂലി ബീഗവും വിവാഹിതരാകുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

പ്രണയം ശക്തമായതോടെ 11 വയസ്സുള്ള തന്റെ മകളുമായി ജൂലി ഇന്ത്യയിലേക്കെത്തി. ഇന്ത്യയിലെത്തിയ ജൂലി അജയ് സിങിനെ വിവാഹം ചെയ്യാനായി മതം മാറിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിസ പുതുക്കണമെന്നും അതിനായി ബംഗ്ലദേശിലേക്ക് തിരികെ പോകണമെന്നും ജൂലി ആവശ്യപ്പെട്ടു. മകളെയും അജയ്യേയും ജൂലി യാത്രയില്‍ ഒപ്പം കൂട്ടി. പാസ്പോര്‍ട്ടും വിസയുമില്ലാത്തതിനാല്‍ ജൂലിയേയും മകളേയും അതിര്‍ത്തി വരെ എത്തിച്ച് മടങ്ങി വരുമെന്ന് അജയ് തന്നോട് പറഞ്ഞതെന്ന് മാതാവ് സുനിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This