‘ഞാന്‍’ എന്നതിന് പകരം ‘ഞങ്ങള്‍’ ആയി. പുരോഹിതന്റെ തെറ്റ് അസാധുവാക്കിയത് ആയിരക്കണക്കിന് പേരുടെ മാമോദീസ !!

Must Read

25 വര്‍ഷക്കാലം മാമോദീസ പ്രാര്‍ത്ഥന പുരോഹിതന്‍ തെറ്റിച്ച് ചൊല്ലി. പുരോഹിതന്റെ തെറ്റ് കാരണം ആയിരക്കണക്കിന് പേരുടെ മാമോദീസയാണ് ആസാധുവായത്. പുരോഹിതൻ രാജി വച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരിസോണയിലെ ഫിനിക്സ് രൂപതയിലെ ആന്‍ട്രസ് അരാന്‍ഗോ എന്ന പുരോഹിതനാണ് മാമോദീസ സമയത്തെ പ്രാര്‍ത്ഥന തെറ്റിച്ചു ചൊല്ലിയത്.

25 വര്‍ഷത്തോളമായി പുരോഹിതന്റെ കാര്‍മികത്വത്തില്‍ നടന്ന മാമോദീസകളെല്ലാം അസാധുവായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് വിശ്വാസികള്‍. വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അരാംഗോയുടെ മാമോദീസ സ്വീകരിച്ചവരോ അവരുടെ കുട്ടികളെ സ്‌നാനപ്പെടുത്തിയവരോ സ്വമേധയാ മുന്നോട്ട് വരണമെന്ന് പള്ളി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഞാന്‍ നിന്നെ സ്‌നാനപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശുശ്രുഷ ആരംഭിക്കേണ്ടത്. എന്നാല്‍ പുരോഹിതന്‍ ‘ഞങ്ങള്‍ നിങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കുന്നു’ എന്ന് പറഞ്ഞാണ് ആരംഭിച്ചത്. ‘ഞാന്‍’ എന്നതിന് പകരം ‘ഞങ്ങള്‍’ എന്ന് പദമാണ് അദ്ദേഹം ഉപയോഗിച്ചത്.

കത്തോലിക്ക സഭയുടെ വിശ്വാസ പ്രകാരം യേശു ക്രിസ്തുവിന് മാത്രമേ സ്നാനം നടത്താന്‍ അധികാരമുള്ളൂ. അല്ലാതെ സമൂഹത്തിനോ സഭയക്കോ ഇല്ലെന്നാണ് പറയുന്നത്.

ഗുരുതരമായ പിഴവ് ആരാധാനാലയ അധികൃതര്‍ കണ്ടെത്തിയതോടെ പുരോഹിതന്‍ മാപ്പ് അപേക്ഷിച്ച് രാജിവെയ്ക്കുകയായിരുന്നു. എന്നാല്‍ പുരോഹിതന്‍ രാജി വെച്ചാലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This