കേരളത്തില്‍ വനിതാ പോലീസുകാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു !! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആർ ശ്രീലേഖ

Must Read

കൊച്ചി: കേരളത്തില്‍ വനിതാ പോലീസുകാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഒരു വനിതാ എസ്‌ഐക്ക് ഒരു ഡിഐജിയില്‍ നിന്നും നേരിടേണ്ട വന്ന അക്രമത്തെ കുറിച്ച് ആര്‍ ശ്രീലേഖ വെളിപ്പെടുത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഐജി പോലീസ് ക്ലബ്ബില്‍ വന്നിട്ടുണ്ട് എന്നും എന്നെ വിളിപ്പിക്കുന്നു എന്നും ഒരു വനിതാ എസ്‌ഐ എന്നോട് ഓടി വന്ന് കരഞ്ഞു കൊണ്ട് പറഞ്ഞുവെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തി.

മാഡം ഒന്ന് എന്നെ രക്ഷിക്കണേ എന്നാണ് അവർ എസ് ഐ പറഞ്ഞത്. ഒരു ഡിഐജി പോലീസ് ക്ലബ്ബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും. കാരണം അവരുടെ തൊലി വെളുത്തതാണ്. കാണാന്‍ ഭംഗിയുണ്ട് എന്ന് ശ്രീലേഖ പറഞ്ഞു.

അവരെ മുന്‍പ് വിളിപ്പിച്ചുണ്ടെന്നും അവരെ മുന്‍പും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമുളള വസ്തുത അവര്‍ തന്റെയടുത്ത് വന്ന് പറഞ്ഞു. അക്കാരും മറ്റൊരു സീനിയര്‍ ഓഫീസറോടോ പുരുഷ മേധാവിയോടൊ അവര്‍ക്ക് പറയാന്‍ പറ്റില്ല.

തന്നോടായത് കൊണ്ട് അവര്‍ക്ക് പറയാന്‍ പറ്റി. സര്‍ ഈ ലേഡി എന്റെ കൂടെ ഇരിക്കുകയാണ്, ഞാനൊരു കാര്യത്തിന് വിളിപ്പിച്ചതാണ്. സര്‍ വിളിപ്പിച്ചു എന്ന് അറിഞ്ഞു. പക്ഷേ അവര്‍ ഇന്ന് വരില്ലെന്ന് സാറിനെ അറിയിക്കുകയാണ് എന്ന് താന്‍ ഡിഐജിയെ വിളിച്ച് പറഞ്ഞു എന്നും ശ്രീലേഖ വ്യക്തമാക്കി.

അപ്പോള്‍ അയാള്‍ക്ക് മനസ്സിലാകും കാര്യങ്ങള്‍ തനിക്ക് അറിയാമെന്ന്. പിന്നെ ശല്യമുണ്ടായിട്ടില്ല. ഇത്തരത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്.

ആദ്യത്തെ വനിതാ പോലീസ് ഓഫീസര്‍ എന്നത് കൊണ്ട് തന്റെ കാലില്‍ കല്ലും മുള്ളും എല്ലാം തറച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് പിറകെ വരുന്ന വനിതാ ഓഫീസര്‍മാര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ ആദ്യത്തെ പത്ത് വര്‍ഷം വളരെ ബുദ്ധിമുട്ട് ഉളളതായിരുന്നു എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This