മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടി; മലയാളി യുവാവും യുവതിയും അറസ്റ്റില്‍

Must Read

ബംഗളൂരു: ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസില്‍ മലയാളികളായ യുവാവും യുവതിയും അറസ്റ്റില്‍. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിരാണ് അറസ്റ്റിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് വ്യാപാരിയായ കെ ആര്‍ കമലേഷില്‍ നിന്നും ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് വ്യാപാരി കേസു നല്‍കിയത്. എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുടെ (ആര്‍എല്‍ജെപി) കര്‍ണാടക അധ്യക്ഷ കൂടിയാണ് ശില്‍പ. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This