2023 ലെ ഐറിഷ് റിസര്‍ച്ച് കൗണ്‍സില്‍ നല്‍കുന്ന പി എച്ച് ഡി ഫെലോഷിപ്പിന് അയര്‍ലണ്ട് മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ ബെന്‍സന്‍ ജേക്കബ് അര്‍ഹനായി. ബൂമോണ്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ,’Understanding what matters to patients in Arabial Stewardship in hospitals’ എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്. ഒരു ലക്ഷത്തിലധികം യൂറോയാണ് ഫെല്ലോഷിപ്പ് തുക.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനില്‍ റിസര്‍ച്ച് കോര്‍സിനേറ്ററാണ് ബെല്‍സന്‍ ജേക്കബ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ബെല്‍സന്‍, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനില്‍ പബളിക്ക് ഹെല്‍ത്തിലും ക്ലിനിക്കല്‍ റിസര്‍ച്ചിലും മാസ്റ്റേസ് ഡിഗ്രിയും കരസ്ഥമാക്കി.