കൂകി യുവാവിനെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്ത്; ദുഃഖകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ഇന്ത്യ മുന്നണി

Must Read

ഇംഫാല്‍: മണിപ്പൂരില്‍ ഗോത്രയുവാവിനെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്ത്. മെയ് മാസത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത് എന്നാണ് പൊലീസുകാര്‍ അവകാശപ്പെടുന്നത്. സംഭവം ദുഃഖകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ഇന്ത്യ മുന്നണി സമൂഹ മാധ്യമമായ എക്‌സില്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇത് മണിപ്പൂരില്‍ നിന്നാണ്! കൂകി ഗോത്രത്തിലെ യുവാവിനെ മണിപ്പൂരില്‍ ജീവനോടെ കത്തിച്ചു. ഈ സംഭവം ദുഃഖകരവും നാണക്കേടുണ്ടാക്കുന്നതുമാണ്. അയല്‍ രാജ്യത്തില്‍ ദുഃഖം പ്രകടിപ്പിക്കുന്ന മോദിജി മണിപ്പൂരിനെ രക്ഷിക്കാന്‍ മറന്നുപോയി,’ ബ്ലര്‍ ചെയ്ത വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ഇന്ത്യ മുന്നണി പറഞ്ഞു.

ഏഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പശ്ചാത്തലത്തില്‍ നിന്ന് വീഡിയോ എടുക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നതും എന്തുകൊണ്ട് എടുക്കാതിരിക്കണം എന്ന് തിരിച്ചുമറുപടി നല്‍കുന്നതും കേള്‍ക്കാം. അഗ്‌നിക്കിരയായ യുവാവിനോട് നീ അല്ല ഇവിടുത്തെ കരുത്തനെന്നും പറയുന്നുണ്ട്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This