ബിജു മുങ്ങിയത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ! ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സർക്കാർ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു തിങ്കളാഴ്ച തിരിച്ചെത്തും

Must Read

ടെൽ അവീവ്: ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ, കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ബിജു നാളെ കേരളത്തില്‍ എത്തിയേക്കുമെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇസ്രായേലില്‍ എത്തിയ ശേഷം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു ബിജു സംഘത്തില്‍ നിന്ന് വിട്ടുപോയത്. ആദ്യ ദിവസം ജറുസലേം സന്ദര്‍ശിച്ചു. അടുത്ത ദിവസം ബെത്‌ലഹേമില്‍ പോയി തങ്ങിയതിന് ശേഷം കര്‍ഷകസംഘത്തിനൊപ്പം മടങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍ മടങ്ങിയെത്തും മുന്‍പ് കര്‍ഷകസംഘം ഇസ്രായേല്‍ വിട്ടതോടെയാണ് ബിജു കുടുങ്ങിയതെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവികാസങ്ങളില്‍ ബിജു കുര്യന്‍ സംസ്ഥാന കൃഷിമന്ത്രി അടക്കമുള്ളവരോട് ഖേദം പ്രകടപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്.

ബിജു ജെറുസലേമിലും ബത്ലഹേമിലും സന്ദർശനം നടത്തി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.

ബിജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സംഭവം കൃഷിവകുപ്പിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിശീലന പരിപാടിക്കിടെയാണ് ബിജുവിനെ കാണാതായത്. അതുകൊണ്ട് എങ്ങനെയെങ്കിലും ബിജുവിനെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിക്കേണ്ട ബാധ്യതയുണ്ട്.

ബിജുവിനെതിരെ വകുപ്പ് ഒരു നടപടിയും സ്വീകരിക്കില്ല. പക്ഷെ പൊലീസ് അന്വേഷണത്തിന്റെ ഫലം എന്തായിരിക്കുമെന്നറിയില്ലെന്നും ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.കണ്ണൂര്‍ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 17ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്. ഹെര്‍സ്ലിയ നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് ബിജുവിനെ കാണാതായത്. ബിജു മുങ്ങിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇയാളുടെ വിസ റദ്ദാക്കാനുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This