കോട്ടയം : പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോർജുമായി കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ സന്ദർശനം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ വാദി ഭാഗത്തിന് നേരെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉന്നയിച്ചത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്ന് പിസി ജോർജ് ആരോപിച്ചു. എഐജി ഹരിശങ്കറിനെയും പിസി ജോർജ് വിമർശിച്ചു.
എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചതെന്ന് പിസി ജോർജ് പറഞ്ഞു. അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് ചോദിച്ചു.