പരീക്ഷകൾക്ക്‌ മാറ്റമില്ല : മുൻ‌കൂർ നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷകൾ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

Must Read

 

സംസ്ഥാനത്ത് നേരത്തെ നിശ്ചയിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻകൂർ നിശ്ചയിച്ച പ്രകാരം തന്നെ ഈ പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാനുള്ള തീരുമാനത്തിന് വിശദീകരണവും വിദ്യാഭ്യാസ മന്ത്രി നൽകി.

1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകളായിരിക്കും. ഓൺലൈൻ ക്ലാസുകൾക്കായി പുതിയ ടൈംടേബിൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 10 , 11 , 12 ക്ലാസുകൾക്ക് ഇപ്പോഴുള്ള ഓഫ് ലൈൻ ക്ലാസുകൾ തുടരും.

സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി വരുന്ന തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് കൊവിഡ് പിടിപെടാതിരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇപ്പോഴത്തെ നിയന്ത്രണം ബാധകമാണ്. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടയ്ക്കുക.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This