തിരുവല്ല: 17 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയില്‍. കര്‍ഷകമോര്‍ച്ച കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും വിമുക്തഭടനുമായ കുറ്റൂര്‍ തലയാര്‍ ലതാ ഭവനില്‍ സുരേഷ് കുമാറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവല്ല റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി പ്രസന്നന്റെ നേതൃത്വത്തില്‍ സംഘം ഇയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഡ്രൈ ഡേ ദിനത്തില്‍ അടക്കം ആവശ്യക്കാര്‍ക്ക് മുന്തിയ വിലയ്ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.