അഴുകിയ മണം; സെപ്റ്റിക് ടാങ്കില്‍ നിന്നും വയോധികന്റെ മൃതദേഹം കണ്ടെത്തി; ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍

Must Read

കാസര്‍കോട്: വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. സീതാംകോളി ചൗക്കാര്‍ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. വീട്ടില്‍ തനിച്ച് താമസിക്കുന്ന തോമസ് കാസ്റ്റയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശത്ത് അഴുകിയ മണം പടര്‍ന്നതോടെ കഴിഞ്ഞ ദിവസം വൈകിട്ട് സമീപവാസികള്‍ പരിശോധന നടത്തി. തോമസിന്റെ വീടിനു സമീപത്തുള്ള കെട്ടിടത്തിന്റെ ഭാഗമായുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This