ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവിനെതിരെ കേസ്

Must Read

ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരെ കേസെടുത്തു. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് മസൂം റാസ റാഹിക്കെതിരെയാണ് സദര്‍ കോട്വാലി പൊലീസ് കേസെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗസ്റ്റ് 28നാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ അച്ഛനും മൂന്ന് സഹോദരിമാര്‍ക്കും ഇളയ സഹോദരനുമൊപ്പം മസൂം റാസയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്നെ ഈ വീട്ടില്‍ വെച്ച് മസൂം റാസ ബലാത്സംഗം ചെയ്തു. തടയാന്‍ ശ്രമിച്ച അച്ഛനെ മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ കോട്വാലി പൊലീസ് കേസെടുത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This