ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് പുറത്തക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനോക്കൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരനെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് നീക്കം.കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡന്റ്

Must Read

പാലക്കാട്: ന​ഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കൊപ്പം വേദി പങ്കിട്ട സംഭവത്തിൽ ബി.ജെ.പിയിൽ കടുത്ത പോരിന് കളമൊരുങ്ങുന്നു. പ്രമീള ശശിധരനെതിരെനടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി. കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടു .രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമീളാ ശശിധരന്‍ പാലക്കാട് എംഎല്‍എയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. അതില്‍ യാതൊരു സംശയവുമില്ല – അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിലെ വിഭാഗീയതയില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതില്‍ ബിജെപി നേതൃത്വത്തിന് പ്രമീള ശശിധരന്‍ വിശദീകരണം നല്‍കി. പ്രമീള ശശിധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് സി കൃഷ്ണകുമാര്‍.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് വിവാദത്തിലായ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ചെയര്‍പേഴ്‌സനെ ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്നാണ് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്. പ്രമീളയ്‌ക്കെതിരെ കൃഷ്ണകുമാർ നീക്കം ശക്തമാക്കിയതോടെയാണ് കോൺഗ്രസിൻ്റെ നീക്കം. കഴിഞ്ഞ കുറച്ചുനാളുകളായി പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷമാണ്. സി കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ നേരത്തേ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ സി കൃഷ്ണകുമാര്‍ പക്ഷം പ്രമീള ശശിധരനെതിരെ നീക്കം കടുപ്പിച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ബിജെപി ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രമീളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കൃഷ്ണകുമാര്‍ പക്ഷം ഉന്നയിച്ചത്. 23 പേര്‍ അടങ്ങിയ ജില്ലാ കമ്മിറ്റിയില്‍ പതിനെട്ട് പേര്‍ പ്രമീള ശശിധരന്റെ രാജി ആവശ്യപ്പെട്ടു. പ്രമീളയുടെ നടപടി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയെന്നായിരുന്നു യോഗത്തില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. രാഹുലിനെതിരെ സമരം ചെയ്ത കേസില്‍ പ്രതിയായവരോട് പാര്‍ട്ടി എന്ത് മറുപടി പറയുമെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. പ്രമീളയ്‌ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്കം തകരുമെന്നും ചെയ്തത് തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രമീള ഏറ്റ് പറയണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നല്‍കരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പ്രമീള പങ്കെടുത്തിരുന്നില്ല.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This