യുവാക്കള്‍ മരിച്ചത് കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയില്‍പ്പെട്ട്; മൃതദേഹം കുഴിച്ചിട്ടു; സ്ഥലമുടമ കുറ്റം സമ്മതിച്ചു

Must Read

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. സ്ഥലത്തെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This