നടി ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാര്‍ഥ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ്

Must Read

ബോളിവുഡിലെ പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബോണി കപൂര്‍. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ നിരവധി വാര്‍ത്തകള്‍ അന്ന് ഉയര്‍ന്നിരുന്നു. ശ്രീദേവി മരിച്ച ദിവസം അവരുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തിന് ശേഷം ഇത് സംബന്ധിച്ച് ബോണി കപൂര്‍ പ്രതികരിച്ചിരുന്നില്ല. അതേസമയം ഇപ്പോള്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോണി കപൂര്‍ ആദ്യമായി വെളിപ്പെടുത്തുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരത്തിന്റെ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ ഏറെ തല്‍പരയായിരുന്നു ശ്രീദേവിയെന്നും അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാര്‍ഥത്തില്‍ അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നുവെന്നും ബോണി കപൂര്‍ പറയുന്നു. ശ്രീദേവി ഉപ്പ് ഉപയോഗിക്കാതെയുള്ള ഭക്ഷണങ്ങളാണ് കഴിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായാണ് ബോണി കപൂര്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ നടത്തുന്നത്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This