കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍ കയറി; ഷോക്കേറ്റ് തെറിച്ചുവീഴു; ആശുപത്രിയില്‍

Must Read

കൊച്ചി: കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ച കാമുകന്‍ ഷോക്കേറ്റ് തെറിച്ചുവീണു. ബ്രഹ്‌മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാനാണ് യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയത്. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This