നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ചു; ബസ് കസ്റ്റഡിയില്‍

Must Read

തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ബസ് കസ്റ്റഡിയില്‍. പരാതിയെ തുടര്‍ന്ന് തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ്സില്‍ ഒട്ടിച്ച സ്റ്റിക്കര്‍ നിര്‍മ്മിച്ചത് പെരുമ്പാവൂരിലാണെന്നാണ് വിവരം. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. തൃശൂര്‍ ട്രാഫിക് പൊലീസ് ആണ് ഇന്ന് രാവിലെ എട്ടിന് ബസ് പിടികൂടിയത്. നിരോധിച്ച പോണ്‍ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോള്‍ പോണ്‍ സൈറ്റുകളുടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു.

വിഷയത്തില്‍ പ്രതികരണവുമായി ബസ് ജീവനക്കാര്‍ രംഗത്തെത്തി. സ്റ്റിക്കര്‍ പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സ്റ്റിക്കര്‍ ബസ് ജീവനക്കാര്‍ തന്നെ നീക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയി മൊഴി. പൊലീസ് മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This