‘അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ’; മനസ് നിറയ്ക്കുന്ന കാഴ്ച

Must Read

‘അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മൂത്തേടം കല്‍ക്കുളത്താണ് മനസ് നിറയ്ക്കുന്ന ഈ കാഴ്ച. കല്‍ക്കുളം അങ്ങാടിക്കു സമീപമുള്ള വീട്ടിലാണ് പൂച്ച 2 കുട്ടികളെ പ്രസവിച്ചത്. എന്നാല്‍ 4 ദിവസം മുന്‍പ് തള്ളപ്പൂച്ച വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ചത്തുപോവുകയായിരുന്നു. ഇതിനിടയില്‍ രണ്ടു കുട്ടികളില്‍ ഒന്നിനെ കാണാതെയുമായി. ഈ സമയത്താണ് ഒരു പൂച്ചക്കുട്ടിയെ തെരുവുനായ കടിച്ചുകൊണ്ടുപോകുന്നത് ആളുകള്‍ കണ്ടത്. പൂച്ചക്കുട്ടിയെ നായ കൊന്നുവെന്നു കരുതിയ പ്രദേശവാസികള്‍ എന്നാല്‍ പിന്നീട് കണ്ടത് പൂച്ചക്കുട്ടി നായയുടെ പാല്‍ കുടിക്കുന്നതാണ്. അടുത്തിടെ പ്രസവിച്ച നായയ്ക്കും ഒരു കുട്ടിയുണ്ട്. നായ എവിടെയെങ്കിലും പോയാല്‍ പൂച്ചക്കുട്ടിക്കു കാവല്‍ നായക്കുട്ടിയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This