പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍; വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും

Must Read

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യദിനം പര്യടനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാവിലെ എട്ട് മണി മുതല്‍ മീനടം പഞ്ചായത്തില്‍ വീട് കയറി വോട്ട് തേടും. മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ വികസന സെമിനാറുകളും വിവിധയിടങ്ങളില്‍ നടക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സി.പി.എം നേത്യത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമ്പാടി, മണര്‍കാട് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പാമ്പാടി ലിജിന്‍ ലാലിന്റെ പ്രചാരണം. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അഞ്ച് മണിക്ക് അവസാനിക്കും. തിരുവാതുക്കല്‍ എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ഇന്ന് മോക്‌പോളിങ്ങും നടത്തും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This