അപ്പ മരിച്ച സാഹചര്യത്തില്‍ സ്ട്രസ് ഉണ്ടായിരുന്നു; നാക്കു പിഴവ് പറ്റിയതാണ്; ചെറുകുടല്‍ പരാമര്‍ശത്തില്‍ വമ്പന്‍ ട്രോളുകളിലേക്ക് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ

Must Read

സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്പോള്‍ ആഹാരം പോലും കൃത്യമായി കഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നടത്തിയ പരാമര്‍ശത്തില്‍ വമ്പന്‍ ട്രോളുകളിലേക്ക് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് രണ്ടുമാസം മുമ്പുള്ള പ്രസംഗമാണ്. അപ്പ മരിച്ച സാഹചര്യത്തില്‍ സ്ട്രസ് ഉണ്ടായിരുന്നെന്നും ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയതെന്നുമാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോള്‍ എങ്ങനെ പുറത്തുവന്നു. കഴിഞ്ഞ 20 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി. എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണു. ഇതു കൊണ്ട് ഞങ്ങള്‍ തളരില്ല.വ്യക്തിജീവിതങ്ങളെ കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന് ആവശ്യമാണെന്നും ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ഇതിനെയെല്ലാം നേരിടുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This