ഐ സി എൽ ഫിൻകോർപ്പിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്. കണ്ണീരും വിലാപവുമായി പാവങ്ങൾ.രാജ്യം ഞെട്ടുന്ന വമ്പൻ നിക്ഷേപ തട്ടിപ്പ്.മോദിയും പിണറായിയും ഉടൻ ഇടപെടണം

Must Read

തിരുവനന്തപുരം :രാജ്യം ഞെട്ടുന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് വീണ്ടും കേരളത്തിൽ .പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം.ആഭ്യന്തര വകുപ്പ് ഉണർന്നു പ്രവർത്തിക്കണം നിക്ഷേപകർ ചതിക്കപ്പെട്ടിരിക്കുന്നു .പോപ്പുലറിനു പിന്നാലെ കോടികളുടെ മറ്റൊരു വൻ സാമ്പത്തിക തട്ടിപ്പ് കൂടെ പുറത്ത് വിടുകയാണ് ഹെറാൾഡ് ന്യുസ് ..

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരിഞ്ഞാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സി എൽ ഫിൻ കോർപ്പ് എന്ന സ്ഥാപനത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ നിക്ഷേപ തട്ടിപ്പ് .. ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ ഐ സി എല്ലിന്റെ പരസ്യങ്ങൾ ഉണ്ട്. അതിനാൽ തന്നെ നിക്ഷേപക തട്ടിപ്പ് വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ മുക്കുന്നു ..ഒരായുസ്സ് മുഴുവൻ സമ്പാദിച്ചതെല്ലാം വിശ്വാസ്യത കൊണ്ട് മാത്രം നിക്ഷേപിച്ച പാവങ്ങൾ ചതിക്കപ്പെട്ടിരിക്കുകയാണ് . പണവും സ്വാധീനവും മൂലം രാഷ്ട്രീയക്കാരും പോലീസും കേസുകൾ ഒതുക്കി തീർക്കുന്നു. ചതിക്കപ്പെട്ടു ഒരുപാടുപേർ ക്യാമറക്ക് മുന്നിൽ വന്നിട്ടുണ്ട് .

ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ ബി ഐ രെജിസ്ട്രേഷൻ ഉണ്ട് എന്ന് അവകാശ പെടുന്ന കമ്പനിയാണ് ഇരിങ്ങാലക്കുട ക്രഡിറ് ആൻഡ് ലീസിങ് പ്രൈവറ് ലിമിറ്റഡ് എന്ന ഐ സി എൽ ഫിൻ കോർപ്പ് എന്ന സ്ഥാപനം . മുപ്പത് വർഷം പാരമ്പര്യം ഉണ്ട് എന്ന് അവകാശപ്പെടുന്ന ഈ കമ്പനിയിലെ മാനേജിങ് ഡയറക്ടർ അനിൽ കുമാർ ഭാര്യ ഉമാ ദേവി എന്നിവർ അടങ്ങുന്ന എട്ടു പേർക്ക് എതിരെയാണ് വൻ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്നിരിക്കുന്നത് ..കമ്പനി ഉടമകൾ നല്ല ലാഭം തരാം എന്ന് പറഞ്ഞ വിശ്വസിപ്പിച്ച് സാധാരണക്കാരായ വിവിധ ആളുകളിൽ നിന്നും ഷെയറുകൾ വാങ്ങി നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ഉണ്ടാക്കി മാനേജിങ് ഡയറക്ടറായ അനിൽ കുമാറിന്റെയും ഭാര്യ ഉമാ ദേവിയുടെയും പേരിൽ വകമാറ്റി എന്നാണ് കേസ്

വിദ്യ സമ്പന്നർ എന്ന് അവകാശപ്പെടുന്ന മലയാളികൾ ഒരു ആയുസ്സിൽ സമ്പാദിച്ച കൂട്ടിയത് മുഴുവൻ ഇത്തരത്തിൽ ഉള്ള നിക്ഷേപ തട്ടിപ്പ് കാരുടെ പോക്കറ്റിലേക്ക് പോവുകയാണ് ഇതിനെതിരെ പ്രതികരിക്കാനോ ഇത്തരത്തിൽ ഉള്ള സാമ്പത്തിക തട്ടിപ്പിന് തക്കതായ ശിക്ഷ നൽകാനോ സർക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ കാണിക്കുന്ന അനാസ്ഥയാണ് ഓരോ വർഷവും കേരളത്തിൽ സാമ്പത്തിക തട്ടിപ്പുകളിടേയും കുറ്റ കൃത്യങ്ങളുടെയും ഇരട്ടിയായുള്ള വളർച്ചയ്ക്ക് കാരണം..

വൻ കിട മീഡിയ കൽ എല്ലാം തട്ടിപ്പ് കാർക്ക് കൂടെ യാണ് കാരണം പരസ്യത്തിനായി ലഭിക്കുന്ന പണം.. ഐ സി എൽ ന്റെ പ്രമോഷൻ വാർത്തകൾ മുഖ്യ ധാര മാധ്യമങ്ങളിൽ നിറയുകയാണ് .. ഇതിനായി ഐ സി എൽ എന്ന തട്ടിപ്പ് സ്ഥാപനം ചിലവാക്കുന്നത് കോടികൾ ആണ് എന്നാണു വിവരം ..പക്ഷെ പാവപെട്ട സാധാരണക്കാരൻ വിയർപ്പൊഴുക്കിയ പണം ഒരു ഉളുപ്പും ഇല്ലാതെ തട്ടിയെടുത്ത് സ്വന്തം ആഡംബര ജീവിതം ഇവിടുള്ള മാധ്യമങ്ങളുടെയും സർക്കാരിന്റെയും ഒക്കെ പിന്തുണയോടെ ജീവിക്കുകയാണ് ഈ പകൽ മാന്യന്മാർ എന്നത് ഇതിലൂടെ വ്യക്തമാവുകയാണ് ..ആവശ്യത്തിന് പണം തങ്ങളുടെ അക്കൗണ്ടിൽ ആയി കഴിയുമ്പോൾ കോടികളും കൊണ്ട് ഇവർ സ്ഥലം കാലിയാകും എന്നത് ഈ നിക്ഷേപകർ ഭയക്കുകയാണ്

തൃശൂരിലെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ഐസിഎല്‍ ഫിന്‍കോര്‍പിന് നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിരവധി ബ്രാഞ്ചുകൾ ഉണ്ട് . ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി ആകെ 211-ല്‍ അധികം ശാഖകളാണ് കമ്പനിക്ക് ഉള്ളത് എന്ന് ഇവർ നൽകുന്ന പരസ്യത്തിൽ അവകാശപ്പെടുന്നു .. കമ്ബനി ഉടമകൾ നല്ല ലാഭം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ ആണ് വാങ്ങിയിരിക്കുന്നത് ..എന്നിട്ട് നിക്ഷേപ തുകകൾ അവരറിയാതെ കമ്പിനിയുടെ ചെയര്മാന് അനില് കുമാറിന്റെ പേരിലേക്കും ഭാര്യയുടെ പേരിലേക്കും വകമാറ്റിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പണം നിക്ഷേപിച്ചവര് പറയുന്നത്.

കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് സൂചന…പണം നിക്ഷേപിച്ച ഏഴുപേര് തങ്ങള്ക്കുണ്ടായ ദുരനുഭവം പുറത്ത് പറയാൻ തയ്യാറായതോടെയാണ് ഈ വൻ തട്ടിപ്പ് പുറത്തുവന്നത്. വാർത്തയുമായി പല മുഖ്യധാരാ മാധ്യമങ്ങളെ സമീപിച്ചു എങ്കിലും അവർ കണ്ണടച്ചതായി ഇവർ പറയുന്നു .. പോലീസിൽ പരാതി കൊടുത്തത്തിനു ഐ സി എൽ ഫിൻ കോർപ്പിന്റെ എം ഡി അനിൽ കുമാർ വാദികളെ പ്രതിയാക്കി കേസ് ഫയൽ ചെയ്തതായും ഇവർ ആരോപിക്കുന്നു . ലക്ഷങ്ങളുടെ പരസ്യവും കൈമടക്കുകളും വാങ്ങി വാർത്ത മുക്കാൻ കൂട്ട നില്കുന്നത് ബാംഗ്ളൂരിലെ ഒരു പി ആർ ഏജൻസി ആണ് എന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട് . തൃശ്ശൂര് സ്വദേശിയായ ഒരു മാധ്യമ പ്രവർത്തകനും പി ആർ കമ്പനിക്കും അനില്കുമാറിനും ഒപ്പം ഈ തട്ടിപ്പിൽ പങ്കുണ്ട് എന്ന് സൂചനകൾ ഉണ്ട് .

വരും ദിവസങ്ങളിൽ ഐ സി എൽ ഫിൻ കോർപ്പ് നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ തെളിവ് സഹിതം ഹെറാൾഡ് ന്യുസ് പുറത്ത് വിടുന്നതായിരിക്കും .. സാമ്പത്തിക കുറ്റ കൃത്യങ്ങൾ തടയപ്പെടേണ്ടത് തന്നെയാണ് ഒരാശ കാലം മുഴുവൻ വിദേശത്തും സ്വദേശത്തും കിടന്നു മലയാളി സമ്പാദിക്കുന്ന പണം മുഴുവൻ വിശ്വാസ വഞ്ചനയിലോടെ സ്വന്തമാക്കുന്ന പണ കൊതിയന്മാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ടത് നാടിന്റെ ആവശ്യമാണ് . പകൽ മാന്യന്മാരുടെ മുഖം മൂടി വളിച്ച കീറപ്പടുമ്പോൾ നിരവധി പേര് ചതി കുഴിയിൽ വീഴാതെ രക്ഷപെടും .

പോപ്പുലർ കേസുകളിൽ ആദ്യം ഉണ്ടായ അന്വോഷണങ്ങൾ മരവിച്ചുകൊണ്ടിരിക്കയാണ് .കോടികളുടെ നിക്ഷേപ തട്ടിപ്പിലെ പണം വക മാറ്റി വിദേശത്തേക്ക് കടത്തിയിരിക്കുകയാണ് .സമാനമായി ഐസിഎൽ ഫിൻകോർപ്പിലും സംഭവിക്കാം .പോലീസും അധികാരികളും എത്രയും പെട്ടന്ന് പരാതികൾക്ക് നടപടി എടുക്കണം .

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This