കോഴിക്കോട് : കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . യുവാക്കള്‍ മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയും കേസെടുക്കുമെന്നും ഇരുവരും പ്രതികളാകുമെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ആക്ട്, പോക്‌സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുക. ഇതിനിടെ പെൺകുട്ടികൾക്ക് യാത്രയ്‌ക്കായി പണം നൽകിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞു.
പെണ്‍കുട്ടികള്‍ക്കൊപ്പം ബംഗളൂരിവില്‍ പിടിയിലായ യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് ഇന്നലെ കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജറാക്കും.
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ കുട്ടികള്‍ പാലക്കാട് വഴിയാണ് ബംഗളൂരുവിലേക്ക് കടന്നതെന്ന് പൊലീസ് പറയുന്നത്. കോഴിക്കോട്ടുനിന്ന് ബംഗാളി യുവാക്കളില്‍നിന്ന് പണം കടംവാങ്ങിയായിരുന്നു ഇവര്‍ പാലക്കാട്ടെത്തി.
ബസ് കണ്ടക്ടറുടെ ഫോണില്‍നിന്ന് കാമുകനെ വിളിച്ചും പണം ഗൂഗിള്‍ പേ ചെയ്യിച്ചെന്നും മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നൂറ് രൂപ പോലും പെണ്‍കുട്ടികളുടെ കയ്യില്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ ഇവര്‍ക്ക് കേരളം വിടാന്‍ എവിടെ നിന്ന് സഹായം ലഭിച്ചെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്.
ബംഗളുരുവിലെ മടിവാളയില്‍ നിന്നായിരുന്നു ആദ്യത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ പെണ്‍കുട്ടികളെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് രണ്ടാമത്തെ കുട്ടിയെ കണ്ടെത്തുന്നത്.
മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് ഈ കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസില്‍ നാട്ടിലേക്കു വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെണ്‍കുട്ടിയെ പിടികൂടിയത്. ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അമ്മയുടെ നമ്പര്‍ പെണ്‍കുട്ടി നല്‍കിയതാണ് വഴിത്തിരിവായത്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ അമ്മ ഫോണെടുത്ത് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം, ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നൂറ് രൂപ പോലും പെണ്‍കുട്ടികളുടെ കയ്യില്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ ഇവര്‍ക്ക് കേരളം വിടാന്‍ എവിടെ നിന്ന് സഹായം ലഭിച്ചെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരുവിലേക്ക് കടക്കാന്‍ പണം നല്‍കി സഹായിച്ചത് സുഹൃത്തുക്കളാണെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.
ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കള്‍ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം എത്തുന്നത് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ തിരികെ അയച്ചു നല്‍കുകയായിരുന്നു. ഇങ്ങനെയാണ് ബസ് യാത്രക്കുള്ള പണം കണ്ടെത്തിയത്.
അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ ഇവര്‍ പാലക്കാടേക്ക് യാത്രതിരിച്ചു. എന്നാല്‍ ആറുപേര്‍ക്ക് പാലക്കാട്ടേക്ക് പോകാന്‍ 500 രൂപ തികയാത്തതിനാല്‍ കണ്ടക്ടറില്‍ നിന്നും 2000 രൂപ വാങ്ങി, അത് സുഹൃത്ത് വഴി വീണ്ടും ഗുഗിള്‍ പേയിലൂടെ തിരികെ നല്‍കി.
ബസ് ടിക്കറ്റ് എടുത്ത ബാക്കി തുകകൊണ്ട് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികള്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതോടെ ടിടിആര്‍ വഴിയില്‍ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനില്‍ കയറിയാണ് ഇവര്‍ മടിവാളയിലെത്തിയത്.