പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി; ഏഴു വയസുകാരി മരിച്ചു.7 പേര്‍ പിടിയില്‍

Must Read

ഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴു വയസുകാരി മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പശ്ചിമ വിഹാറില്‍ പിതാവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ നീന്തല്‍ ക്ലാസിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി, യാത്രക്കിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ മൃതദേഹം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടി ബൈക്കിന്റെ മുന്നിലാണ് ഇരുന്നിരുന്നത്. മൂത്ത സഹോദരിയും അമ്മയും പിറകിലും. മൂവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അനധികൃതമായി ചൈനീസ് പട്ടം ചരട് വില്‍ക്കുകയും ആളുകളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡിസിപി ഔട്ടര്‍ ഹരേന്ദ്ര സിംഗ് പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This