സംരക്ഷണമൊരുക്കി മുഖ്യമന്ത്രി,എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടിയെന്ന് എൽഡിഎഫ് കൺവീനർ.ഘടകകക്ഷികളുടെ ആവശ്യം തള്ളി പിണറായി.എഡിജിപിക്കെതിരെ നടപടിയില്ല

Must Read

തിരുവനന്തപുരം:ഇടതു നേതാക്കളും സിപിഎം നേതാക്കളും എതിർത്തിട്ടും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അനേഷണം കഴിയട്ടെയെന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം കൈകൊള്ളാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി എഡിജിപിക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ബിനോയ് വിശ്വം, വർഗീസ് ജോര്‍ജ്, പി സി ചാക്കോ എന്നിവർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍, എഡിജിപി മാറ്റാൻ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം കഴിയട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലടപാടെടുത്തത്.

അതേ എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസുമായി നടത്തിയ കൂടിക്കാഴ്ചയോട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൺവീനർ. അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കും. സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സ്പീക്കർ സ്വതന്ത്ര പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണ്. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. അൻവർ നേരെത്തെ നൽകിയ പരാതിയിൽ ശശി ഇല്ല. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ ആണോ. അത് നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. വയനാട്, പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പ് വിഷയം എൽഡിഎഫ് യോ​ഗത്തിൽ ചർച്ച ചെയ്തു. വയനാട് പുനരധിവാസത്തിൽ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This