ദേശഭക്തിഗാനം എന്ന കുറിപ്പോടെ വീഡിയോ പങ്ക് വെച്ച് റെയില്‍വേ; വിവാദമായതോടെ പിന്‍വലിച്ചു വന്ദേഭാരതിലെ ഗണഗീതം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത് വിവാദത്തില്‍. ദേശഭക്തിഗാനം എന്ന കുറിപ്പോടെ ദക്ഷിണ റെയില്‍വേ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനെതിരേ നിരവധി കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നതോടെ വീഡിയോ പിന്‍വലിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായിവര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന സ്‌പെഷ്യല്‍ എറണാകുളം – കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു’- വിഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ ഇങ്ങനെ കുറിച്ചു.

സര്‍ക്കാര്‍ പരിപാടികളെ ആര്‍എസ്എസ് വത്കരിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വന്ദേഭാരത് ഉദ്ഘാടന പരിപാടിയില്‍ വിദ്യാര്‍ഥികളേക്കൊണ്ട് ഗണഗീതം പാടിച്ചത്. ഉദ്ഘാടന യാത്രയില്‍ കുട്ടികളെയും പങ്കെടുപ്പിച്ചിരുന്നു. ഇതില്‍പ്പെട്ട കുട്ടികളാണ് ഗണഗീതം പാടിയതെന്നാണ് സൂചന. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദക്ഷിണ റെയില്‍വേ ഈ ദൃശ്യം പുറത്തുവിട്ടത്.

Previous articleതൃശൂര്‍ മേയര്‍ എംകെ വര്‍ഗ്ഗീസ് ബിജെപിയിലേക്ക് ! നിയമസഭയിൽ മത്സരിക്കും !സഭയുടെ പിന്തുണയും ലഭിക്കും തൃശൂരിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപിയും സുരേഷ്‌ഗോപിയും. എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങില്ല, സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങൾ പറയും- തൃശ്ശൂർ മേയർ എം.കെ. വർഗീസ്
Next articleരാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി!..ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി,കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍ എത്തിയത് തെറ്റ്.ആരോപണ വിധേയർ സ്വയമേധയ വിട്ടുനിൽക്കണമായിരുന്നു, വിവാദം ഗൗരവമായി കാണുന്നു.രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവത്തിൽ നിലപാട് തിരുത്തി മന്ത്രി വി ശിവൻകുട്ടി

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This