പുത്തൻ ലുക്കിൽ മുഖ്യമന്ത്രി ; ചികിത്സ കഴിഞ്ഞു, ഇനി ദുബായിൽ

Must Read

 

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഇനി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുന്നത്. ഫെബ്രുവരി നാലിനാണ് കേരള പവലിയൻ ഉദ്ഘാടനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിവ് ഖദർ ഷർട്ടും വെള്ളമുണ്ടും മാറ്റി പാന്റ്സും ഷർട്ടും ധരിച്ചാണ് മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. മുഖ്യമന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ കമലയും യുഎഇയിലെ യാത്രയിൽ ഒപ്പമുണ്ട്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായിട്ടാണ് പിണറായി വിജയൻ യുഎഇ സന്ദർശിക്കുന്നത്. സന്ദർശനത്തിനിടെ അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജനവരി 15 നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയത്. ഫെബ്രുവരി 7നാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങിയെത്തുക.

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This