ജനസംഖ്യ കുറഞ്ഞ ചെറിയ ഈ രാജ്യത്തെ എത്രയും വേഗത്തില്‍ തകര്‍ത്ത് തരിപ്പണമാക്കി, തിരിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന് വിശ്വാസത്തോടെയാണ് റഷ്യന്‍ സൈന്യം ഉക്രൈനില്‍ പ്രവേശിച്ചത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ എല്ലാം മാറിയിരിക്കുന്നു. നാളുകള്‍ ഏറെ കഴിഞ്ഞതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണ് റഷ്യന്‍ സൈന്യം. ഭക്ഷണത്തിനുവേണ്ടി മോഷ്ടിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്.
നഗരങ്ങളില്‍ മുഴുവന് സഹപ്രവര്‍ത്തകരുടെ തലയും ഉടലും ഇല്ലാത്ത ശവശരീരങ്ങളാണ്, ഇതുകണ്ട് പല റഷ്യന്‍ സൈനികര്‍ക്കും മാനസികനില തെറ്റിയിട്ടുണ്ട്. യുക്രെയിന്‍ സൈന്യത്തിനൊപ്പം കയ്യില്‍ കിട്ടിയ ആയുധങ്ങളുമെടുത്ത് നാട്ടുകാര്‍ കൂടി രംഗത്തെത്തിയതോടെയാണ് റഷ്യന്‍ സൈന്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നത്.
അതേസമയം, എന്ത് തന്നെ സംഭവിച്ചാലും പുറകോട്ടില്ലെന്നാണ് സെലന്‍സ്കി പറയുന്നത്. ഈ തീരുമാനം റഷ്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഭക്ഷണം പോലുമില്ലാതെയാണ് സൈനികര്‍ യുക്രൈനില്‍ പോരാടുന്നത്. ഒരുപക്ഷെ, ഇത് റഷ്യയുടെ തോല്‍വിയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.