ലോക വനിതാദിനം: സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി നടത്തുന്ന വനിതാ യാത്ര സൂപര്‍ ഹിറ്റ്

Must Read

ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ച്‌ വനിതകള്‍ക്ക് മാത്രമായി സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി നടത്തുന്ന വനിതാ യാത്ര സൂപര്‍ ഹിറ്റ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെയ്യാറ്റിന്‍കര നിംസിലെ വനിതാ ജീവനക്കാര്‍ക്കായി നടത്തിയ മണ്‍റോതുരുത്ത്, സാബ്രാണിക്കൊടി, തിരുമല്ല വാരം ബീച് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ വച്ച്‌ നടന്ന ചടങ്ങില്‍ നവകേരള മിഷന്‍ ഡയറക്ടര്‍ ഡോ. ടി എന്‍ സീമ എക്‌സ് എം പി നിര്‍വഹിച്ചു.

കെഎസ്‌ആര്‍ടിസി സൗത് സോണ്‍ എക്‌സി. ഡയറക്ടര്‍ ജി അനില്‍കുമാര്‍, നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എം എസ് ഫൈസല്‍ ഖാന്‍, നെയ്യാറ്റിന്‍കര എടിഒ എസ് മുഹമ്മദ് ബശീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യാത്രയോടനുബന്ധിച്ച്‌ നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാര്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ഇതോടൊപ്പം സംസ്ഥാനത്തുടനീളം 100 വനിതകള്‍ മാത്രമുള്ള വിവിധ ട്രിപുകളും നടത്തി. കൊച്ചി വന്‍ഡര്‍ലായുമായി സഹകരിച്ച്‌ 20 ട്രിപുകളും താമരശ്ശേരി യൂണിറ്റില്‍ നിന്നും 16 വനിതാ ഉല്ലാസ യാത്രകളും നടത്തി.

തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച്‌ തീരദേശ വനിതകള്‍ പങ്കെടുക്കുന്ന നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുവനന്തപുരം-കോഴിക്കോട് വനിതാ യാത്രയും ആരംഭിച്ചു. കോട്ടയത്ത് മലയാള മനോരമയുമായി സഹകരിച്ച്‌ നവജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂട്ടിലെ വനിതാ അന്തേവാസികള്‍ക്കായി വാഗമണ്ണിലേക്ക് സ്‌നേഹ സ്വാന്തന യാത്രയും നടത്തി.

വനിതകള്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താമെന്ന സന്ദേശമാണ് വനിതാ യാത്രാ വാരത്തിലൂടെ കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂര്‍സ് മുന്നോട്ട് വയ്ക്കുന്നത്. മാര്‍ച് എട്ട് മുതല്‍ 13 വരെയാണ് കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂര്‍സ് ‘വനിതാ യാത്രാ വാരം- വുമന്‍സ് ട്രാവല്‍ വീക് (Womens Travel Week)’ ആയി ആഘോഷിക്കുന്നത്.

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This