പഞ്ചാബിൽ 4 മുൻ മന്ത്രിമാർ ഉൾപ്പെടെ 5 പേർ ബിജെപിയിൽ.അന്തം വിട്ട് കോൺഗ്രസ്.

Must Read

ദില്ലി: പഞ്ചാബിൽ മുൻ മന്ത്രിമാരടക്കം നാല് പേർ കൂടി കോൺഗ്രസിൽ നിന്നും രാജിവെച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളായ ഇവർ കൂട്ടത്തോടെ ബി ജെ പിയിൽ ചേർന്നു.അതേസമയം നാല് മുൻ മന്ത്രിമാർ പാർട്ടി വിട്ട് ബിജെപിയിലെത്തിയതിൽ കോൺ​ഗ്രസിന് ഇത് മഞ്ഞുമലയുടെ അ​ഗ്രം മാത്രമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിം​ഗ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതാക്കളെ നിലനിർത്താൻ കഴിയാത്തതിനാണ് അമരീന്ദർ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ചത്. രാജ് കുമാർ വെർക്ക, ബൽബീർ സിംഗ് സിദ്ധു, ഗുർപ്രീത് സിംഗ് കംഗാർ, സുന്ദര് ഷാം അറോറ എന്നിവരാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയലെത്തിയ മുൻ സംസ്ഥാന മന്ത്രിമാർ. അതേസമയം കഴിഞ്ഞ വർഷം സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് പുറത്തുകടന്നതും പഞ്ചാബ് കണ്ട ഏറ്റവും വലിയ സംഭവവികാസങ്ങളിലൊന്നായിരുന്നു.

മുന്‍മന്ത്രിമാരായ രാജ്കുമാര്‍ വെര്‍ക, ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് സിങ് കാങ്കര്‍, സുന്ദര്‍ ശ്യം അറോറ എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ എത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശനത്തിന് തൊട്ട് മുൻപായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം. ബർണാലയിൽ നിന്നുള്ള മുൻ കോൺഗ്രസ് എം എൽ എ കേവൽ ധില്ലൻ, മുൻ ശിരോമണി അകാലിദൾ എം എൽ എമാരായ സരുപ് ചന്ദ് സിംഗ്ല, മൊഹീന്ദർ കൗർ ജോഷ് എന്നിവരും ബി ജെ പിയിൽ ചേർന്നു.


മൊഹാലിയിൽ നിന്ന് മൂന്ന് തവണ എം എൽ എയായ ബൽബീർ സിദ്ദു മുൻ കോൺഗ്രസ് സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു, രാംപുര ഫുലിൽ നിന്ന് മൂന്ന് തവണ എം എൽ എയായ ഗുർപ്രീത് കംഗാർ റവന്യൂ മന്ത്രിയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ദളി് നേതാവായ രാജ്കുമാർ വെർമ സാമൂഹിക നീതി വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സുന്ദർ ശ്യാം അറോറ വ്യവസായ മന്ത്രിയും. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാല് പേരും മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. അതിനിടെ കോൺഗ്രസ് നേതാക്കളുടെ രാജിയിൽ പ്രതികരിച്ചത് പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്തെത്തി. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം.

രാജിവെച്ച നാല് കോൺഗ്രസ് നേതാക്കളും അമരീന്ദറിന്റെ വിശ്വസ്തരായിരുന്നു. എന്നാൽ ഇവർ പഞ്ചാബ് ലോക് കോൺഗ്രസിൽ ചേരാതെയാണ് ബി ജെ പിയിൽ ചേർന്നതെന്നതാണ് ശ്രദ്ധേയം. അതേസമയം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇനിയും കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യാതൊരു ചലനങ്ങളും ഉണ്ടാക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. കോൺഗ്രസ് വിട്ടെത്തിയ അമരീന്ദറിനൊപ്പം സഖ്യം പ്രഖ്യാപിച്ചിട്ട് കൂടി തിരിച്ചടിയായിരുന്നു പാർട്ടി നേരിട്ടത്. എന്നാൽ കോൺഗ്രസിന്റെ തകർച്ച മുതലെടുത്ത് മുന്നേറാനാണ് ബി ജെ പി ഇനി ലക്ഷ്യം വെയ്ക്കുന്നത്.

അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ബി ജെ പി വലിയ പങ്ക് വഹിക്കുമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായി മാറുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. കോർ ഗ്രൂപ്പ് അംഗങ്ങൾ, ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുൾപ്പെടെയുള്ള സംസ്ഥാന ബിജെപി നേതാക്കൾ എന്നിവരുടെ യോഗത്തിലായിരുന്നു ഷായുടെ പരാമർശം.പഞ്ചാബിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെതിരെയും ഷാ ആഞ്ഞടിച്ചു, വെറും മൂന്ന് മാസത്തിനുള്ളിൽ ആം ആദ്മി പാർട്ടിയുടെ വഞ്ചനയുടെ മുഖം തുറന്ന് കാട്ടുമെന്ന് അമിത് ഷാ പറഞ്ഞു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This