കോൺഗ്രസ് ഞെട്ടി ; പിടിച്ചെടുത്തത് എട്ട് കോടി , പണിയാവും

Must Read

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവനെ ഇ.ഡി അറസ്റ്റ് ചെയ്തു. എട്ട് കോടി രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഭൂപേന്ദ്ര സിങ് ഹണിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള അറസ്റ്റ് ചരണ്‍ജിത് സിങ്ങിനെയും കോൺഗ്രസിനെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ നടത്തിയ പരിശോധനകളില്‍ എട്ട് കോടി രൂപയും ഹണിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.

ഇത് കൂടാതെ മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, 12 ലക്ഷത്തിന്റെ റോളക്‌സ് വാച്ച് തുടങ്ങിയവയും പിടിച്ചെടുത്തു. പഞ്ചാബില്‍ 117 അംഗ സംസ്ഥാന നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. മാര്‍ച്ച് 10ന് ഫലപ്രഖ്യാപനം നടക്കും. ഇപ്പോൾ വന്ന ഈ കള്ളപ്പണ വേട്ട കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This