പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിയുമായി ബന്ധപ്പെട്ട് ചിന്നുവിന്റെ ഭർത്താവ് കേരളത്തിന് പുറത്താണ്.
ചിന്നു കഴിഞ്ഞ ഒരു വർഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി കാമുകനോടൊപ്പം പോവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി വിനോദിന്റെ നിർദേശാനുസരണം പൊലീസ് തൃശൂരിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവർത്തികളിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.