കോൺഗ്രസ് ജവഹർ ബാൽമഞ്ച് ദേശീയ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ.

Must Read

ഡൽഹി: ദേശീയതലത്തിൽ കുട്ടികൾക്ക് വേണ്ടി കോൺഗ്രസ് രൂപീകരിച്ച ജവഹർ ബാൽ മഞ്ചിന്റെ പ്രഥമ ദേശീയകമ്മറ്റിയുടെ കോർഡിനേറ്റർമാരെ AICC പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 7-18 വയസ്സ് വരെയുള്ള കുട്ടികളെ സംഘടിപ്പിച്ച് മതേതര-ജനാധിപത്യ മൂല്യങ്ങൾ പ്രചരിപ്പിക്കാനും കോൺഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുമായി കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന, കുട്ടികൾക്കായുള്ള കോൺഗ്രസിന്റെ ഔദ്യോഗിക സംഘടനയാണ് ജവഹർ ബാൽ മഞ്ച്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ 2007 തൊട്ടു കേരളത്തിൽ കെപിസിസിക്ക് കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന ജവഹർ ബാലജനവേദി കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ തലത്തിൽ AICC ക്ക് കീഴിലുള്ള പുതിയ വിഭാഗമായി പ്രഖ്യാപിച്ചത്. നേരത്തെ ജവഹർ ബാലജനവേദി ചെയർമാനായിരുന്ന ഡോ ജിവി ഹരിയെ സംഘടനയുടെ ദേശീയ ചെയർമാനായി നിയമിച്ചിരുന്നു.

രാജ്യത്തുടനീളം സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് ലക്ഷ്യം വച്ച് പ്രഖ്യാപിച്ച ആറു കോർഡിനേറ്റർമാരിൽ രണ്ടു പേർ മലയാളികളാണ്. നേരത്തെ കേരളത്തിൽ ജവഹർ ബാലജനവേദി കമ്മറ്റിയുടെ സംസ്‌ഥാന ഭാരവാഹികളായി പ്രവർത്തിച്ചിരുന്ന കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ ദിഷാൽ, ഹസ്സൻ അമൻ എന്നിവരാണ് കമ്മിറ്റിയിലെ മലയാളി സാന്നിധ്യം.

ബാലഗോകുലം പോലുള്ള സംഘടനകളിലൂടെയും മറ്റും ആർഎസ്എസ് പ്രചരിപ്പിക്കുന്ന ഹിന്ദുത്വ ആശയങ്ങൾ പ്രതിരോധിക്കുകയും മതേതര-ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കുകയുമാണ് സംഘടനയുടെ പ്രഥമലക്ഷ്യം.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This