ന്യൂ യോർക്ക്: അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂയോർക്കിലെ മലയാളി സംഘടനകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു സുവർണ ജിബിലി വർഷത്തിൽ നയിക്കാൻ നവനേതൃത്വം. പോൾ പി. ജോസ് പ്രസിഡണ്ട് ആയും മേരി ഫിലിപ്പ് സെക്രെട്ടറിയുമായും തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയായിരിക്കും ജൂബിലി വർഷത്തിൽ സംഘടനയെ നയിക്കുക. ജനുവരി 16 ന് ടൈസൺ സെന്റെറിൽ വച്ചു നടന്ന പൊതുയോഗത്തിൽ ഫിലിപ്പോസ് ജോസഫ് (ഷാജി)- ട്രഷറർ, സിബി ഡേവിഡ്- വൈസ് പ്രസിഡണ്ട്, ഹേമചന്ദ്രൻ – ജോയിന്റ് സെക്രട്ടറി എന്നിവരെയും തെരെഞ്ഞെടുത്തു.
ലീല മാരേട്ട് , ബിജു ജോൺ (കൊട്ടാരക്കര), ജോൺ കെ ജോർജ്, ഷാജി വർഗീസ്, ബെന്നി ഇട്ടിര, ജോർജുകുട്ടി, ദീപു പോൾ എന്നിവർ കമ്മറ്റി അംഗങ്ങളായും സജി തോമസ്, മാമ്മൻ എബ്രഹാം എന്നിവരെ ഓഡിറ്റേർമാരായുംവർഗീസ് കെ ജോസഫിനെ ബോർഡ് ഓഫ് ട്രസ്റ്റിയിലേക്കും തെരെഞ്ഞെടുത്തു.
എഴുപതുകളുടെ ആദ്യപാദത്തിൽ അമേരിക്കയിൽ എത്തിയ മലയാളികൾക്ക് ഒറ്റപ്പെടലിന്റെ വേദനയും, ശൂന്യതയും മറക്കുന്നതിനും പരസ്‌പരം സഹായിക്കുന്നതിനും വേണ്ടിയാണ് അര നൂറ്റാണ്ട് പിന്നിടുന്ന അമേരിക്കയിലെ മുത്തശ്ശി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. കേരളീയ സംസ്കാരത്തെ ഊട്ടിവളർത്തുന്നതിനും അതിലൂടെ പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇന്നിപ്പോൾ 50 വർഷമെന്ന നാഴികക്കല്ല് പിന്നിടുകയാണ്.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പോൾ പി ജോസ് മുൻ ഭരണസമിതിയിൽ (2021) കേരളാ സമാജം സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി പല സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളാ സമാജം ജോയിന്റ് സെക്രട്ടറി, ഇന്ത്യ കാത്തോലിക് അസ്സോസിയേഷൻ പ്രസിഡണ്ട്, നോർത്ത് ഹെംസ്റ്റഡ് മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
2021ലെ കേരളാ സമാജം കമ്മറ്റി അംഗവും, നിലവിലെ ഫൊക്കാന ന്യൂയോർക്ക് റീജിയന്റെ വൈസ് പ്രസിഡണ്ട് (ആർ.വി.പി) കൂടിയാണ് സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മേരി ഫിലിപ്പ്. ഇന്ത്യ കാത്തോലിക് അസ്സോസിയേഷൻ പ്രസിഡണ്ട്, നേഴ്സെസ് അസോസിയേഷൻ പ്രസിഡണ്ട് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട ഷാജി അസ്സോസിയേഷൻ്റെ ആദ്യകാലപ്രവർത്തകനും വിവിധ സാംസ്‌കാരിക സാമൂഹിക കലാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമാണ്. സിനിമാ നിർമ്മാതാവുകൂടിയായ അദ്ദേഹം അറിയപ്പെടുന്ന ഒരു കലാ പ്രേമിയാണ്.
വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി ഡേവിഡ് കലാവേദി ഫൗണ്ടർ ചെയർമാനും, ഫോമാ സ്വാന്ത്വന സംഗീതത്തിന്റെ ചുക്കാൻ പിടിക്കുന്ന വ്യക്തിയുമാണ്.കേരളാ സമാജത്തിന്റെ കഴിഞ്ഞ ഭരണസമിതി (2021) ലെ ജോയിന്റ് സെക്രട്ടറിയും കൂടിയാണ് സിബി ഡേവിഡ്.
ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹേമചന്ദ്രൻ അസോസിയേഷന്റെ 2021ലെ കമ്മറ്റിഅംഗവും, മറ്റു വിവിധ സംഘടനയിൽ നിറസാന്നിധ്യവുമാണ്.
കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലീലാ മാരേട്ട് കേരളാ സമാജം മുൻ പ്രസിഡണ്ട്, ബോർഡ് ഓഫ് ട്രസ്റ്റി മുൻ ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ പദവികൾ വഹിച്ചിട്ടുള്ള നേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നത്തിനു പുറമെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐ.ഒ. സി-യു.എസ്.എ ) കേരള ചാപ്റ്റർ പ്രസിഡണ്ടുകൂടിയാണ് ലീല മാരേട്ട്.
ഫൊക്കാനയുടെ അഡീഷണൽ അസ്സോസിയേറ്റ് ട്രഷറർ ആയ ബിജു ജോൺ കേരളാ ടൈംസ് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ കൂടിയാണ്. അസ്സോസിയേഷന്റെ മുൻ ഓഡിറ്റർ ആയിരുന്ന ജോൺ കെ ജോർജ് ഇന്ത്യ കാത്തോലിക് അസ്സോസിയേഷന്റെ മുൻ പ്രസിഡണ്ടുമായിരുന്നു. ന്യൂയോർക്കിലെ ട്രാവൽ ഏജൻസിയുടെ ഉടമയും, അസ്സോസിയേഷന്റെ മുൻ കമ്മിറ്റി അംഗവുംമാണ് ഷാജി വർഗീസ് . കേരളാ സമാജം മുൻ കമ്മിറ്റി അംഗവും വിവിധ സംഘടനയിൽ നിറസാന്നിധ്യവുമാണ് ബെന്നി ഇട്ടീര. കേരളാ സമാജം മുൻ ജോയിന്റ് സെക്രട്ടറി, ഇന്ത്യ കാത്തോലിക് അസ്സോസിയേഷൻ്റെ ബോർഡ് ട്രസ്റ്റീ മെമ്പർ എന്നി നിലകളിൽ പ്രവർത്തിക്കുന്ന നേതാവാണ് ജോർജുകുട്ടി. കേരളാ സമാജം മുൻ ഓഡിറ്ററം ന്യൂയോർക്കിൽ ബിസിനസ്സ് നടത്തുന്ന വ്യക്തിയാണ് ദീപു പോൾ.
റിയൽ എസ്റ്റേറ്റ് ലോൺ (mortgage) മേഖലയിൽ പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന വ്യക്തിയും കലാ മേഖലകളിൽ നിറസാന്നിധ്യവുമാണ് ഓഡിറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട സജി തോമസ്. മറ്റൊരു ഓഡിറ്റർ മാമ്മൻ എബ്രഹാം കലാവേദിയുടെ വൈസ് പ്രസിഡന്റ്കൂടിയണ്.
2022 ലെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജു സാം, കേരളാ സമാജം സീനിയർ അംഗവും, മുൻ പ്രസിഡണ്ട്, മുൻ ചെയർമാൻ, ഇപ്പോൾ വൈസ്‌മെൻ ഇന്റർനാഷണൽ യൂ എസ് ഏരിയ പ്രസിഡണ്ട് തുടങ്ങിയ പദവികളും നിർവഹിക്കുന്നുണ്ട്.
വർഗീസ് പോത്താനിക്കാട്, സണ്ണി പണിക്കർ, വിൻസെന്റ് സിറിയക്, എന്നിവരാണ് ബോർഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങൾ. കേരളാ സമാജത്തിന്റെ മുൻനിര നേതാക്കന്മാരായ ട്രസ്റ്റി ബോർഡ് അംഗങ്ങൾ മുൻ കേരളാ സമാജം പ്രസിഡണ്ടുമാർ ആണ്. ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വർഗീസ് കെ ജോസഫ് കേരളാ സമാജത്തിന്റെ 2021 ലെ പ്രസിഡണ്ട് , ഫോമാ ന്യൂയോർക്ക് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് തുടങ്ങിയ മറ്റു വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്.
പൊതുയോഗത്തിൽ വർഗീസ് കെ ജോസഫ്, 2021 കാലയളവിലെ കേരളാ സമാജത്തിൻറെ പ്രവർത്തനങ്ങളെപ്പറ്റി വിശദികരിച്ചു. ചെയർമാൻ സ്ഥാനംഒഴിഞ്ഞ ഡോ.നന്ദകുമാറിനും, പ്രസിഡണ്ട് സ്ഥാനംഒഴിഞ്ഞ വർഗീസ് കെ. ജോസഫിനും അനുമോദന ഫലകം നൽകി ആദരിച്ചു. പോൾ പി ജോസ് സ്വാഗതവും, സിബി ഡേവിഡ് നന്ദിയും പറഞ്ഞു.