കെപിസിസിയിൽ അഴിച്ചുപണി വരുന്നു.കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ഒഴികേ എല്ലാ ഡിസിസി അധ്യക്ഷന്‍മാരെയും നീക്കും.യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നൽകാൻ നീക്കം . പുനഃസംഘടനായി ഗ്രൂപ്പുകൾ പിടിമുറുക്കുന്നു.

Must Read

ന്യൂഡല്‍ഹി:കെപിസിസിയിൽ അഴിച്ചുപണി വരുന്നു.കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ഒഴികേ എല്ലാ ഡിസിസി അധ്യക്ഷന്‍മാരെയും നീക്കും.യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നൽകാൻ നീക്കം . പഴയ എ ഗ്രുപ്പ് ശക്തമാക്കി കെസി ജോസഫിനെ മുന്നിൽ നിർത്തി ഷാഫിയും വിഷ്ണുനാഥും കാളി തുടങ്ങി . സണ്ണിക്ക് തലവേദനയായി ഗ്രുപ്പ് ശക്തമാകും !നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പുനസംഘടനയിലേക്ക് കടക്കുമ്പോൾ ഗ്രുപ്പ് അതിപ്രസരം ഉണ്ടാകും. ഡിസിസി തലത്തിലും കെപിസിസി തലത്തിലും അഴിച്ചുപണികള്‍ നടത്താനാണ് തീരുമാനും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമ്പൂര്‍ണ അഴിച്ചുപണിക്കു പകരം മാറ്റം അനിവാര്യമായ ഡിസിസികളില്‍ കഴിയുന്നതും വേഗം പരിഷ്‌കാരം നടപ്പാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്ന്ത. കെപിസിസിയില്‍ പുതിയ അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും കീഴിലെ ഭാരവാഹികളുടെ കാര്യത്തിലും ചില മാറ്റങ്ങളുണ്ടാകും.

ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരും’ എന്ന് എഐസിസി നേതൃത്വവുമായുള്ള യോഗത്തിനു ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി വൈകിപ്പിക്കരുതെന്നതാണ് യോഗത്തിലെ ധാരണ. ഈമാസം തന്നെ പുനസംഘടന നടത്താനാണ് തീരുമാനം. പാര്‍ട്ടി നേരത്തേ കൈക്കൊണ്ട തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാതെ, നിലവിലെ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കാനും പുതിയ ആളുകളെ തീരുമാനിക്കാനും പുതിയ ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കും.

പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാനാണ് സാധ്യത. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ഒഴികേ എല്ലാ ഡിസിസി അധ്യക്ഷന്‍മാരെയും നീക്കിയേക്കും. ഇതിനായി, പ്രതിപക്ഷ നേതാവ്, കെപിസിസി പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ചു തുടര്‍നടപടിയുമായി മുന്നോട്ടുപോകാനാണ് എഐസിസി കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫലത്തില്‍, കേന്ദ്ര നിരീക്ഷകരെ വിട്ടു താഴേത്തട്ടില്‍ പഠനം നടത്തി അധ്യക്ഷരെ നിശ്ചയിക്കുന്ന എഐസിസിയുടെ പുതിയ പുനഃസംഘടനാരീതി കേരളത്തിലുണ്ടാകില്ല.

Previous articleനെഹ്രു കുടുംബത്തെ കടന്നാക്രമിച്ച് അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി തരൂരിന്റെ ലേഖനം.ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്,ഇന്ദിര ഗാന്ധിയുടെ പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല; സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരത.ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ.കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
Next articleകോൺഗ്രസിൽ നിന്നും ശശിതരൂർ എംപിയെ പുറത്താക്കും ? പ്രധാനമന്ത്രിയെ വീണ്ടും പ്രകീർത്തിച്ച തരൂർ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കൊള്ളില്ല എന്ന് തുറന്നടിച്ചു മോദി വ്യക്തിപ്രഭാവമുള്ള നേതാവ്.കോൺഗ്രസിന്റെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും ശശി തരൂർ

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This