കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തൃണമൂലിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

Must Read

ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനുള്ള വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് അനുകൂലമായ നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല.

ടിഎംസി ദേശീയ ഉപാധ്യക്ഷന്‍ പവന്‍ കെ വര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരെ താല്‍പര്യമില്ലാത്ത കോണ്‍ഗ്രസ്, അതിനെ വിശ്വാസയോഗ്യമല്ലാത്ത സഖ്യകക്ഷിയെന്നാണ് വിളിച്ചത്.

സഖ്യമുണ്ടാക്കാനായി നേരത്തെ മമതാ ബാനര്‍ജി സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചതെല്ലാം ഉപേക്ഷിച്ച് 2022 ല്‍ ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കാം എന്ന് മമത പറഞ്ഞിരുന്നു.

പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നാണ് സോണിയ പറഞ്ഞതെങ്കിലും ഇത് വരെ യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ലെന്ന് പവന്‍ കെ വര്‍മ്മ പറയുന്നു.

2021ല്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശപ്പെട്ട നിലയില്‍ എത്തിയിരുന്നു. ബി.ജെ.പിക്കെതിരെ പോരാടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടിയുമായി സഖ്യത്തിന് തൃണമൂലിനെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് , ബി ജെ പിക്കെതിരായ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തണമെന്ന് പവന്‍ വര്‍മ്മ പറഞ്ഞു.

തൃണമൂലുമായുള്ള സംഖ്യത്തെ തള്ളി നേരത്തെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു. ബി ജെ പിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ സഖ്യം ഉണ്ടാകുമെങ്കില്‍ അതിനെ നയിക്കുക കോണ്‍ഗ്രസാകുമെന്ന് ചിദംബരം. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമല്ല, കോണ്‍ഗ്രസ് നയിക്കുന്ന സഖ്യമേ ബിജെപിക്കെതിരെ ഉണ്ടാകൂവെന്നും ചിദംബരം പറഞ്ഞിരുന്നു.

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This