ജമാഅത്തെ ഇസ്ലാമിയുടേതടക്കം ആരുടെ വോട്ട് കിട്ടിയാലും വാങ്ങും : അടൂർ പ്രകാശ്

Must Read

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടേതടക്കം ആരുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്.തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടമാണെന്നും അടൂര്‍ പ്രകാശ്. ആരുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നും, അതിപ്പോൾ ജമാഅത്തെ ഇസ്ലാമിയുടേതാണോ അല്ലയോ എന്ന് നോക്കാറില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ എവിടെ ഉണ്ട് എന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. പക്ഷേ അറസ്റ്റ് ചെയ്യില്ല. സ്വർണക്കൊള്ള ചർച്ചയാകും എന്നതിനാലാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നും അടൂർ പ്രകാശ് വിമർശിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തരവകുപ്പിനെ സംബന്ധിച്ചിടത്തോളം ഉടനെ പ്രതിയെ പിടിക്കേണ്ട എന്നാണ് തീരുമാനം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരെ ഇവിടെ ഒന്നും നടക്കില്ല. അവസാനനിമിഷം വരെ സ്വർണക്കൊള്ളയെ കുറിച്ച് സംസാരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. റിനിക്ക് നേരെ ഉണ്ടായ വധഭീഷണി അന്വേഷിക്കേണ്ടത് താനല്ലെന്നും, താനാരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This