പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി.കേസെടുത്ത് പൊലീസ്.എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

Must Read

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്ഐആർ. പി സി ജോര്‍ജും, സ്വപ്‌ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പി സി ജോര്‍ജ് സ്വപ്‌നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുളള എഫ്ഐആറാണ് പുറത്തുവന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ.

പി സി ജോര്‍ജും സ്വപ്‌ന സുരേഷും രണ്ടു മാസം മുമ്പാണ് ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. സ്വപ്‌നാ സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. നുണ പ്രചാരണം നടത്തി ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി കൊടുത്ത ശേഷം കെ ടി ജലീല്‍ പ്രതികരിച്ചിരുന്നു.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേയും വ്യക്തിപരമായി എനിക്കെതിരേയും ഉന്നയിച്ചിട്ടുള്ള കള്ള ആരോപണങ്ങള്‍ക്കെതിരെ പരാതി നല്‍കി. നുണ പ്രചാരണം നടത്തി ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ അടിസ്ഥാനരഹിതമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.’ കെ ടി ജലീല്‍ പറഞ്ഞു.

കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഗൂഢാലോചന അന്വേഷിക്കുന്നത്. ഗൂഢാലോചന, കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് അന്വേഷണം. കേസില്‍ സ്വപ്‌ന സുരേഷിനൊപ്പം പി സി ജോര്‍ജും പ്രതിയാകും.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീല്‍ സ്വപ്ന സുരേഷിന് എതിരെ പരാതി നല്‍കിയത്. രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ജലീല്‍ പരാതി കൈമാറിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയില്‍ ജലീല്‍ ആവശ്യപ്പെട്ടു.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This