കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ അഡ്വ. ജിതിന്‍ റാം ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തിലും ബിരുദം നേടിയ ആലപ്പുഴ സ്വദേശിയായ ജിതിന്‍ നിലവില്‍ ഡബ്ലിനിലുള്ള ലൂയിസ് കെന്നഡി സൊളിസിറ്റേഴ്സില്‍ ഇമിഗ്രേഷന്‍, പ്രോപ്പര്‍ട്ടി വിഭാഗങ്ങളിലെ നിയമവശങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഡബ്ലിന്‍ ബിസിനസ് സ്‌കൂളില്‍ നിന്നും ടാക്സേഷന്‍ ഡിപ്ലോമ കൂടി പാസായിട്ടുള്ള ജിതിന്‍, അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഷീലാ പാലസ് റസ്റ്ററന്റിന്റെ ഉടമ കൂടിയാണ്. അയര്‍ലണ്ടിലെ റോസ് മലയാളം, ഐറിഷ് ഇന്ത്യന്‍ ക്രോണിക്കിള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സിഇഒ ആയും ജിതിന്‍ പ്രവര്‍ത്തിക്കുണ്ട്. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കിടയിലും ഇതിനോടകം ജിതിന്‍ സുപരിചിതനായി മാറിയിട്ടുണ്ട്.