ഇന്ത്യ ഇ​തുവ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് വാ​യ്പാ തട്ടിപ്പ്!..28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ

Must Read

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഇ​തുവ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പുകേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് സി​ബി​ഐ.എ​ബി​ജി ഷി​പ്‌യാ​ർ​ഡി​ന്‍റെ സി​എം​ഡി ആ​യി​രു​ന്ന ഋ​ഷി അ​ഗ​ർ​വാ​ൾ, എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ സ​ന്താ​നം മു​ത്തു​സ്വാ​മി, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ശ്വി​നി കു​മാ​ർ, സു​ശീ​ൽ കു​മാ​ർ അ​ഗ​ർ​വാ​ൾ, ര​വി വി​മ​ൽ നെ​വേ​തി​യ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് 28 ബാ​ങ്കു​ക​ളി​ൽനി​ന്നാ​യി 22,842 കോ​ടി രൂ​പ ത​ട്ടി​ച്ച​തി​ന് സി​ബി​ഐ കേ​സെ​ടു​ത്ത​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എബിജി ഷിപ്പ് യാർഡിനെതിരെ (ABG Shipyard Case) കേസെടുത്തത് .2012ൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന സന്താനം മുത്തസ്വാമി, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ, അശ്വിനി കുമാർ എന്നിവരോടൊപ്പം മറ്റൊരു കമ്പനിയായ എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനൊപ്പമുള്ള മറ്റ് ഡയറക്‌ടർമാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

എ​ബി​ജി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന മ​റ്റൊ​രു ക​ന്പ​നി​യു​ടെ പേ​രും എ​ഫ്ഐ​ആ​റി​ൽ ഉ​ണ്ട്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2012 ഏ​പ്രി​ലി​നും 2017 ജൂ​ലൈ​ക്കും ഇ​ട​യി​ലാ​ണ് എ​ബി​ജി ഗ്രൂ​പ്പ് ത​ട്ടി​പ്പു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ലും ദ​ഹേ​ജി​ലും ക​പ്പ​ൽ നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്ന എ​ബി​ജി ഷി​പ്‌യാ​ർ​ഡ് എ​ബി​ജി ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ ന​ട​പ​ടി.

എ​സ്ബി​ഐ​യി​ൽ​നി​ന്ന് 2,925 കോ​ടി, ഐ​സി​ഐ​സി​ഐ ബാ​ങ്കി​ൽനി​ന്ന് 7,089 കോ​ടി, ഐ​ഡി​ബി​ഐ ബാ​ങ്കി​ൽനി​ന്ന് 3,634 കോ​ടി, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽനി​ന്ന് 1,614 കോ​ടി, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽനി​ന്ന് 1,244 കോ​ടി, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽനി​ന്ന് 1,228 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ ഇ​വ​ർ ത​ട്ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

വാ​യ്പ എ​ടു​ത്ത തു​ക മു​ഴു​വ​ൻ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സി​ബി​ഐ പ​റ​യു​ന്ന​ത്. ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച് എ​സ്ബി​ഐ 2019 ന​വം​ബ​ർ എ​ട്ടി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ 2020 മാ​ർ​ച്ച് 12ന് ​സി​ബി​ഐ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു.

28 ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ അ​നു​വ​ദി​ച്ച​തി​നു പു​റ​മേ എ​സ്ബി​ഐ​യു​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് 2,468.51 കോ​ടി രൂ​പ​യും ന​ൽ​കി​യി​രു​ന്നു.വാ​യ്പ അ​നു​വ​ദി​ച്ച ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചതായി ക​ണ്ടെ​ത്തി​യി​രു​ന്നു.ബാ​ങ്കു​ക​ളു​മാ​യുള്ള വി​ശ്വാ​സ്യ​ത ലം​ഘി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു എന്നാണ് സി​ബി​ഐ ചൂണ്ടിക്കാട്ടുന്നത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ക​പ്പ​ൽ നി​ർ​മാ​താ​ക്ക​ളാ​ണ് എ​ബി​ജി ഷിപ്‌യാ​ർ​ഡ്.എ​ബി​ജി ഷിപ്‌യാ​ർ​ഡ് ലി​മി​റ്റ​ഡ് 16 വ​ർ​ഷ​ത്തിനിടെ 165 ക​പ്പ​ലു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 46 എ​ണ്ണം വി​ദേ​ശരാ​ജ്യ​ങ്ങ​ൾ​ക്കാ​യാ​ണ്.രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക​ന്പ​നി​ക​ൾ​ക്കാ​യി ഇ​വ​ർ ന്യൂ​സ്പ്രി​ന്‍റ് കാ​രി​യേ​ഴ്സ്, സെ​ൽ​ഫ് ഡി​സ്ചാ​ർ​ജിം​ഗ് ആ​ൻ​ഡ് ലോ​ഡിം​ഗ് സി​മ​ന്‍റ് കാ​രി​യ​റു​ക​ൾ,ഫ്ളോ​ട്ടിം​ഗ് ക്രെ​യി​നു​ക​ൾ, ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ബോ​ട്ടു​ക​ൾ, ഡൈ​നാ​മി​ക് പൊ​സി​ഷ​നിം​ഗ് ഡൈ​വിം​ഗ് സ​പ്പോ​ർ​ട്ട് വെ​സ​ലു​ക​ൾ, പു​ഷ​ർ ട​ഗ്സ് എ​ന്നി​വ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.

2011ൽ ​നാവികസേനയ്ക്കുവേ​ണ്ടി ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ നേ​ടി​യി​രു​ന്നുവെ​ങ്കി​ലും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പി​ന്നീ​ട് റ​ദ്ദാ​ക്കി.സൂ​റ​റ്റി​ലെ ഷി​പ്പ്‌​യാ​ർ​ഡി​ൽ 18,000 കേ​വുഭാ​ര​മു​ള്ള യാ​ന​ങ്ങ​ളും ദ​ഹേ​ജി​ലെ യാ​ർ​ഡി​ൽ 1,20,000 കേ​വു​ഭാ​ര​മു​ള്ള യാ​ന​ങ്ങ​ളും നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​യി​രു​ന്നു.2012-17 വർഷത്തിനിടയിൽ, എബിജി ഷിപ്പ്‌യാർഡും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തുകയും ഫണ്ട് വഴിതിരിച്ചുവിടൽ, ക്രിമിനൽ വിശ്വാസ ലംഘനം, ദുരുപയോഗം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ബാങ്ക് ഇടപാടുകളും ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ചതിൽനിന്ന് സി ബി ഐയ്ക്ക് വ്യക്തമായി.

കൂടുതൽ ബാങ്കുകളിൽനിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായും സിബിഐ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ കൂടുതൽ ബാങ്കുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് സി ബി ഐ അധികൃതർ പ്രതീക്ഷിക്കുന്നത്.

 

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This