ലോകം ഭീതിയിൽ!! ഉക്രെയിനെ റഷ്യ ബുധനാഴ്ചയ്ക്കകം ആക്രമിക്കുമെന്നു അമേരിക്ക.

Must Read

കീവ്: ലോകം വീണ്ടും മറ്റൊരു യുദ്ധ ഭീതിയിൽ. റഷ്യ ഉക്രെയിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി അമേരിക്ക വെളിപ്പെടുത്തിയതോടെയാണ് വീണ്ടു മറ്റൊരു ആക്രമണ ഭീതി ഉടലെടുത്തിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിൽ റഷ്യയുടെ ആക്രമണ ഭീതി നിലനിൽക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിട്ടു പോരാൻ അമേരിക്കയും, യൂറോപ്യൻ യൂണിയനിലെ സഖ്യരാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

എന്നാൽ, തങ്ങൾക്ക് ഉക്രെയിനെ ആക്രമിക്കാൻ യാതൊരു പദ്ധതിയുമില്ലെന്ന നിലപാടാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ സ്വീകരിച്ചത്. അമേരിക്ക അനാവശ്യമായി യുദ്ധ ഭീതി പടർത്തുകയാണ്. ഇത് അക്ഷരാർത്ഥത്തിൽ അമേരിക്കയുടെ യുദ്ധക്കൊതിയുടെ ഭാഗമാണെന്നും റഷ്യൻ പ്രസിഡന്റ് കുറ്റപ്പെടുത്തി.

എന്നാൽ, റഷ്യ ഉക്രെയിനിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബെഡനും പറഞ്ഞു. അധികാരവും സൈന്യവും ഉപയോഗിച്ച് റഷ്യ നടത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയിലേറെയായി റഷ്യ ഉക്രെയിൻ അതിർത്തിയിൽ സൈനിക വിന്യാസം നടത്തിയതാണ് ഇപ്പോൾ യുദ്ധ ഭീതിയ്ക്കു കാരണമായിരിക്കുന്നത്. ഇത്തരത്തിൽ അമേരിക്കയെ പോലും വെല്ലുവിളിച്ച് ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.

നേരത്തെ ഉക്രെയിനിൽ നിന്നു പിടിച്ചെടുത്ത റഷ്യൻ പ്രദേശത്ത് നാല് നാവികസേനാ യുദ്ധക്കപ്പലുകളും വിമാനവാഹിനിയും അടക്കം റഷ്യ നിരത്തിയിട്ടുണ്ട്. ഇതെല്ലാം യുദ്ധത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് അമേരിക്കൻ വൃത്തങ്ങൾ നൽകുന്ന സൂചന.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This