കോ​വി​ഡ് നാ​ലാം ത​രം​ഗം അ​ത്ര നി​സ്സാ​ര​മാ​കി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.

Must Read

കോ​വി​ഡി​ന്റെ മൂ​ന്നാം ത​രം​ഗം രാ​ജ്യ​ത്ത് ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധ വ​ള​രെ​ക്കു​റ​ഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​തി​നി​ട​യി​ല്‍ കോ​വി​ഡി​ന്റെ നാ​ലാം ത​രം​ഗം ജൂ​ണ്‍-​ജൂ​ലൈ മാ​സ​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഈ ​അ​വ​സ​ര​ത്തി​ല്‍ നാ​ലാം ത​രം​ഗ​ത്തെ നി​സ്സാ​ര​മാ​യി കാ​ണ​രു​തെ​ന്നാ​ണ് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് മൊ​ത്തം ഇ​പ്പോ​ള്‍ പ​തി​നാ​യി​ര​ത്തോ​ളെ പേ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ളൂ. നാ​ലാം ത​രം​ഗ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് നാ​ലാം ത​രം​ഗ​ത്തി​ല്‍ രോ​ഗ വ്യാ​പ​ന നി​ര​ക്ക് കൂ​ടു​ത​ലാ​കു​മെ​ങ്കി​ലും തീ​വ്ര​മാ​കി​ല്ല. മ​ര​ണ സാ​ധ്യ​ത​യും കു​റ​വാ​യി​രി​ക്കും. എ​ന്നാ​ല്‍ ജാ​ഗ്ര​ത തു​ട​ര​ണം. മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​തി​ല്ല. മാ​സ്‌​ക് ഒ​രു പോ​ക്ക​റ്റ് വാ​ക്സീ​നാ​ണ്. രോ​ഗ​വ്യാ​പ​ന അ​ന്ത​രീ​ക്ഷ​ങ്ങ​ളി​ല്‍ റി​സ്‌​ക് ഗ്രൂ​പ്പി​ലു​ള്ള​വ​ര്‍ ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ള​രെ ഉ​ചി​തം. വി​മാ​ന​ത്താ​വ​ളം, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​കി​ച്ചും. കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഡോ. ​ബി ഇ​ക്ബാ​ല്‍ വ്യ​ക്ത​മാ​ക്കി.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This