രാജസ്ഥാനില്‍ പശുക്കിടാവിന് ലൈംഗിക പീഡനം ; നാലുപേര്‍ അറസ്റ്റില്‍ , വന്‍ പ്രതിഷേധം

Must Read

ജയ്പുര്‍ : രാജസ്ഥാനില്‍ പശുക്കിടാവിന് ലൈംഗിക പീഡനം. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സുബൈര്‍, താലിം, വാരിസ്, ചുന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഫത്തേഹ് മുഹമ്മദ് എന്നയാള്‍ സംഭവത്തില്‍ പരാതി നല്‍കി. തുടര്‍ന്നാണ് നാലുപ്രതികളെയും പോലീസ് പിടികൂടിയത്.

റോഡില്‍ കിടന്നിരുന്ന പശുക്കിടാവിനെ ഒരാള്‍ പിടിച്ചുവെയ്ക്കുകയും മറ്റൊരാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഇതെല്ലാം മൊബൈലില്‍ ചിത്രീകരിച്ചു. പ്രതികളെല്ലാം 20-22 വയസ്സ് പ്രായമുള്ളവരാണ്. തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് ഇവരുടെ മൊഴിയെന്ന് ആല്‍വാര്‍ പോലീസ് സൂപ്രണ്ട് ശാന്തനു കെ.സിങ് പറഞ്ഞു.

വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പശുക്കിടാവിന്റെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. പ്രതികളുടെ ഗ്രാമത്തില്‍തന്നെയുള്ള മറ്റൊരാളുടെ പശുക്കിടാവാണ് പീഡനത്തിനിരയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. ആല്‍വാറിലെ തിജാറയില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനവും നല്‍കി. പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിജാറയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പോലീസ് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി മേഖലയിലെ കടകളെല്ലാം കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് പ്രദേശത്തെ അഭിഭാഷകരും തീരുമാനമെടുത്തിട്ടുണ്ട്.

 

Latest News

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും.യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്; പൊന്നാനിയിൽ സമദാനി

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും .മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത്...

More Articles Like This