ബ്രേയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ ഫെബ്രുവരി 20 ഞായറാഴ്ച

Must Read

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുനാൾ 2022 ഫെബ്രുവരി 20 ഞായറാഴ്ച ഭക്ത്യതരപൂർവ്വം കൊണ്ടാടുന്നു. ഒരാഴ്ച് നീണ്ടു നിൽകുന്ന തിരുനാൾ കർമ്മങ്ങൾ ഫെബ്രുവരി 13 നു നടന്ന കൊടിയേറ്റോടെ ആരംഭിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുനാൾ ദിവസം വരെ ദിവസവും വൈകിട്ട് 8 മണിക്ക് നൊവേന ഉണ്ടായിരിക്കും. ഫെബ്രുവരി 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന തിരുനാൾ ഒരുക്ക ധ്യാനവും ശുശ്രൂഷകളും ഫാ. ജോമോൻ കാക്കനാട്ട് നേതൃത്വം നൽകും. കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ആഘോഷമായ റാസ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരിക്കും. സീറോ മലബാർ അയർലണ്ട് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് തിരുനാൾ സന്ദേശം നൽകും.

ഫാ. സെബാസ്റ്റ്യൻ നെല്ലെൻകുഴിയിൽ ഓ.സി.ഡി. സഹകാർമ്മികനായിരിക്കും. പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ദിവ്യകാരുണ്യ പ്രദക്ഷിണം തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This