സിപിഐഎം സംസ്ഥാന സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഇന്ന് രാവിലെ 9 30ന് മറൈന്‍ഡ്രൈവില്‍ മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി.
കഴിഞ്ഞ കുറെ കാലങ്ങളായി വി എസ് തന്നെയായിരുന്നു സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പതാക ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു. ബാക്കിയുള്ളവരൊക്കെ ബാരിക്കേഡ് പുറത്തു നില്‍ക്കുകയായിരുന്നു.
എന്നാല്‍ ചിത്രങ്ങളില്‍ നിന്നുപോലും വി എസ് ഒഴിവാക്കപ്പെട്ടത് അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തെക്കുറിച്ച് കുറിപ്പുമായി വിഎസിന്റെ മകന്‍ രംഗത്തെത്തി.
അച്ഛന്‍ പങ്കെടുക്കാത്ത സി.പി.എമ്മിന്റെ ആദ്യസമ്മേളനമാണ് ഇത്തവണത്തേതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വി.എസിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വി എ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.