വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ അറസ്റ്റില്‍ !!

Must Read

തൃശൂര്‍: വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക പരാതിയില്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായ
ഡോ സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുനില്‍ കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സര്‍വകലാശാല ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തി വന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇയാള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുക്കാന്‍ തയ്യാറായത്.

ഇതിനിടെ സുനില്‍ കുമാറില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി നടി ദിവ്യ ഉഷ ഗോപിനാഥും പറഞ്ഞിരുന്നു. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചപ്പോഴായിരുന്നു സുനില്‍ കുമാര്‍ മോശമായ രീതിയില്‍ നടിയോട് പെരുമാറിയത്.

അധ്യാപകനില്‍ നിന്നും അതിക്രമം നേരിട്ട പെണ്‍കുട്ടിക്കൊപ്പം നിലകൊള്ളുന്നെന്നും ദിവ്യ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയോട് സ്റ്റേഷന്‍ എസ് ഐ മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യു സി സിയും രംഗത്തെത്തിയിട്ടുണ്ട.

ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതി. കാമ്പസിലെ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചത്.

കഴിഞ്ഞ നവംബര്‍ 21 ന് വിസിറ്റിംഗ് ഫാക്കല്‍റ്റിയായെത്തിയ അദ്ധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. വകുപ്പ് മേധാവിയോടടക്കം മുതിര്‍ന്ന അദ്ധ്യാപകരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഫലമുണ്ടായില്ല. ഇതിനിടെയാണ് മറ്റൊരധ്യാപകനായ എസ്. സുനില്‍കുമാര്‍ വിദ്യാര്‍ത്ഥിനിക്ക് പിന്തുണയുമായി എത്തിയത്.

പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച് ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ പിന്നീട് രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗികചുവയോടെ പെണ്‍കുട്ടിയെ വിളിച്ച് സംസാരിക്കുന്നത് പതിവായി. തനിക്ക് പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്നും ഇയാള്‍ പറഞ്ഞു.

അധ്യാപകന്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് വിഷയം മറ്റുള്ളവര്‍ അറിയുന്നത്.

 

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This