നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഹാജരാക്കിയ ഫോണിലെ തെളിവുകളെല്ലാം ദിലീപ് തന്നെ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണ്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. ജനുവരി 29, 30 തീയതികളില്‍ ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തു. ഫൊറന്‍സിക് പരിശോധനയില്‍ ഇത് വ്യക്തമായെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കി. തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ടു മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ അന്വേഷണം നടത്തുകയും ലാബ് ഉടമകളെ ചോദ്യം ചെയ്യുകയും ചെയ്തു. 4 ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നും ഇവര്‍ മൊഴി നല്‍കി. വിന്‍സന്‍ ചൊവ്വല്ലൂര്‍ മുഖേന ദിലീപിന്റെ അഭിഭാഷകനാണു ഫോണുകള്‍ കൈമാറിയത്.