ആവശ്യത്തിന് തെളിവുകള്‍ കയ്യിലുണ്ട് .ഒന്നുമില്ലാതെയല്ല ചോദ്യംചെയ്യല്‍, വി.ഐ.പി ആരെന്ന് ഇപ്പോള്‍ പറയാനാവില്ല: എ.ഡി.ജി.പി ശ്രീജിത്ത്

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും കൂട്ടാളികള്‍ക്കും എതിരേ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്.കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ തടസമില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും എസ് ശ്രീജിത്ത് അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഫലപ്രദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കോടതി നിര്‍ദ്ദേശപ്രകാരമണല്ലോ നിലവില്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതെന്നും മറ്റ് വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നും എഡിജിപി വ്യക്തമാക്കി.


ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഐപി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് എഡിജിപി എസ് ശ്രീജിത്തും ചോദ്യം ചെയ്യലിന്റെ ഭാഗമാവുന്നത്. ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് പുറമെ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ രാവിലെ 9 മണിക്ക് തന്നെ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിയിരുന്നു. പിന്നാലെ തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഹാജറായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദര ഭര്‍ത്താവ് സുരാജ്, സുഹൃത്ത് അപ്പു, ബൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതി അപേക്ഷയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തി. വിചാരണ നീട്ടി വെക്കണമെന്ന് അപേക്ഷയോടൊപ്പം ആണ് മൂന്നു പുതിയ രേഖകള്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി തേടി. വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ നാളെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിനൊപ്പമാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ മൊഴിയും ഡിജിറ്റല്‍ തെളിവുകളു കോടതിയില്‍ സമര്‍പ്പിച്ചത്.

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This