മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയം. സിപിഎം സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാർ നേരിട്ടത് കടുത്ത വിമർശനങ്ങൾ.

Must Read

 

രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംഭവിക്കുന്നത് ഗുരുതര വീഴ്ചകളെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. ആഭ്യന്തരം ആരോഗ്യം എന്നീ വകുപ്പുകളിൽ വീഴ്ച പറ്റിയെന്നും വിമർശനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ആരോപണമുയർന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പോലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരാതിയുയർന്നു.

രണ്ടാം പിണറായി സർക്കാരിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും നിരവധി പരാതികളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ സമ്മേളനത്തിൽനിന്ന് ഏറ്റ വിമർശനങ്ങൾ സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കും.

ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നതാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. സംസ്ഥാനത്തെ ആശുപത്രികളിലെ സേവനങ്ങൾ മെച്ചപ്പെടണമെന്നും സമ്മേളനത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

പോലീസിനെക്കുറിച്ചും സമ്മേളനത്തിൽ പരാതികൾ ഉയർന്നു. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ഴി​ഞ്ഞാ​ട്ട​വും അ​ക്ര​മ​ണ​ങ്ങ​ളും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ ശോ​ഭ കെ​ടു​ത്തി​യെ​ന്ന് സമ്മേളനത്തിൽ അഭിപ്രായങ്ങൾ വന്നു.

ജനങ്ങൾ ഏറെ പരിഹസിച്ച മെഗാ തിരുവാതിരയും കണക്കിന് വിമർശനം നേരിട്ടു. കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ തെ​ളി​വാ​ണെ​ന്ന് സമ്മേളനത്തിൽ ജില്ലാ പ്രതിനിധികൾ പറഞ്ഞു. മെഗാ തിരുവാതിര സം​ഘ​ടി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കെ റെയിലും സമ്മേളനത്തിൽ ചർച്ചയായി. പ്രതിപക്ഷം ഉയർത്തുന്ന തെറ്റായ പ്രചാരണങ്ങളെ നേരിടണമെന്നും സമ്മേളനത്തിൽ നിർദ്ദേശം ഉയർന്നു. സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളും വിമർശനങ്ങളും ഗൗരവത്തോടെ തന്നെ പിണറായി സർക്കാർ കാണുമെന്ന് ഉറപ്പാണ്.

 

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This