തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. വലത് കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതലായും മേയര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. എംഎല്‍എ സച്ചിന്‍ ദേവിനെ വിവാഹം ചെയ്യുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.
മേയര്‍ ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്തിയും അധിക്ഷേപിക്കുന്ന രീതിയിലുമാണ് കമന്റുകള്‍. കഴിഞ്ഞ ദിവസം ആര്യയുടെയും സച്ചിന്‍ ദേവിന്റെയും വിവാഹ വാര്‍ത്ത പോസ്റ്റിലൂടെ മേയര്‍ തന്നെ പങ്കിട്ടിരുന്നു. എന്നാല്‍, ഈ പോസ്റ്റിന് പിന്നാലെയാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ എത്തിയത്. മേയറിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് അധിക്ഷേപിച്ച ഈ കമന്റുകള്‍.
‘എന്തിന് തേച്ചൂ മേയരൂറ്റി’, ‘തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’, ‘ഇന്ത്യയിലെ പ്രായം കുറഞ്ഞ് തേപ്പുകാരി’ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
അതേസമയം, മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും അധിക്ഷേപിച്ചുള്ള ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള കമന്റുകള്‍ വന്നിരുന്നു. മേയറിന് എതിരെയായിരുന്നു അശ്ലീല കമന്റുകള്‍ ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെ വന്നത്.
എം.എല്‍.എ സച്ചിന്‍ ദേവും മേയര്‍ ആര്യയും ബാല സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുകള്‍ ആണ്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തന കാലം മുതല്‍ ഇവര്‍ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാവുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.