ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ല.ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗമാകാം

Must Read

തിരുവനന്തപുരം : വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ക്ക് നിയമസഹായവും ആവശ്യമായ പിന്തുണയും നല്‍കുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. സംഘടനയുടെ അംഗത്വവിതരണ കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാവര്‍ക്കും അംഗത്വം നല്‍കും. ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായിരിക്കും അംഗത്വം. ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ മാനെജ്മെന്റുകളുടെ സംഘടന ആയതിനാല്‍ അവര്‍ക്കുമാത്രമേ അംഗത്വം നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

താല്‍പ്പര്യമുള്ളവര്‍ക്ക് 94473 66263, 85471 98263 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. Mail – [email protected]

സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി അധ്യക്ഷത വഹിച്ചു.  ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ), വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്), ജോണ്‍സണ്‍ കുര്യാക്കോസ്‌ (കുറുപ്പംപടി ന്യൂസ്) എന്നിവര്‍ സംസാരിച്ചു.

Latest News

കോൺഗ്രസിൽ തമ്മിലടി ! വിഡി സതീശന്റെ തോന്ന്യവാസങ്ങൾ അവസാനിപ്പിക്കണം !പ്രതിപക്ഷ നേതാവിന്‍റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായി.. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം: കോൺഗ്രസിൽ തമ്മിലടി രൂക്ഷം ! പ്രതിപക്ഷനേതാവിനെതിരെ ഭൂരിപക്ഷം നേതാക്കളും. വിഡി സതീശൻ കാരണം മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും നേതാക്കൾ !ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതി...

More Articles Like This